മുംബൈ: പൂനെ റെയിൽവേ സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേഷൻ മേധാവി ബ്രിഗേഡിയർ അനന്ത് നായിക് ആണ് മരിച്ചത്. ഭുവനേശ്വർ സ്വദേശിയായ നായിക്കിന് പൂനെയിലെ എ.എഫ്.എം.സിയിൽ അടുത്തിടെയാണ് നിയമനം ലഭിച്ചത്. ഞായറാഴ്ച പൂനെയിൽ എത്തിയ അദ്ദേഹം എംഎസ്‌ഒ സന്ദർശിച്ച് മടങ്ങിവരുമെന്ന് ഡ്രൈവറെ അറിയിച്ചിരുന്നു. എന്നാൽ, 12:45 ഓടെ പൂനെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റ്‌മോർട്ടം നാളെ നടത്തും.
പൂനെ റെയിൽവേ സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു - പൂനെ റെയിൽവേ സ്റ്റേഷൻ
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേഷൻ മേധാവി ബ്രിഗേഡിയർ അനന്ത് നായിക് ആണ് മരിച്ചത്.