ETV Bharat / bharat

Bramayugam First Look Poster ദുര്‍മന്ത്രവാദിയായി മമ്മൂട്ടി ?; പിറന്നാള്‍ സമ്മാനം എത്തി !, ശ്രദ്ധേയമായി 'ഭ്രമയുഗം' ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍

author img

By ETV Bharat Kerala Team

Published : Sep 7, 2023, 2:54 PM IST

Mammootty First Look In Bramayugam ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. പ്രതിനായക വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Megastar Mammootty  Bramayugam  Bramayugam First Look Poster  Mammootty Birthday  Mammootty First Look in Bramayugam  Kannur Squad  Kannur Squad Trailer  ഭ്രമയുഗം ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഗംഭീരം  ഭ്രമയുഗം ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  ഭ്രമയുഗം ഫസ്‌റ്റ് ലുക്ക്  ദുര്‍മന്ത്രവാദിയായി മമ്മൂട്ടി  മമ്മൂട്ടി  മമ്മൂട്ടി ജന്മദിനം  ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫസ്‌റ്റ് ലുക്ക്
Bramayugam First Look Poster

മെഗാസ്‌റ്റാര്‍ മമ്മൂട്ടി (Megastar Mammootty) നായകനായി എത്തുന്ന പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഭ്രമയുഗം' (Bramayugam). 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി (Bramayugam First Look Poster). മമ്മൂട്ടിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ചാണ് (Mammootty Birthday) അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

തികച്ചും വ്യത്യസ്‌തമായൊരു ഗെറ്റപ്പിലാണ് ഫസ്‌റ്റ്‌ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് (Mammootty First Look In Bramayugam). 'ഭ്രമയുഗ'ത്തില്‍ ഒരു ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിനായക വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നും സൂചനയുണ്ട്.

'ഭ്രമയുഗം' സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. ഒരു ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കുക. 'ഭൂതകാലം' എന്ന ഹൊറര്‍ സിനിമയിലൂടെ ശ്രദ്ധേയനാണ് രാഹുല്‍ സദാശിവന്‍.

ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ഇതാദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ഭ്രമയുഗം'.

Also Read: Mammootty Birthday: 'ഇങ്ങക്ക് സിൻമ നടന്‍റെ കട്ട്‌ ണ്ട്', ആദ്യ ആരാധകന്‍റെ പ്രശംസ; അഭ്രപാളിയിലെ മാന്ത്രികന്‍റെ ആത്മകഥാംശം, എഴുത്തുകാരനായ മമ്മൂട്ടി

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കും. ക്രിസ്‌റ്റോ സേവ്യര്‍ സിനിമയ്‌ക്ക് വേണ്ടി സംഗീതവും ഒരുക്കും.

മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' (Kannur Squad) ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ (Kannur Squad Trailer) ഇന്ന് (സെപ്‌റ്റംബര്‍ 7) വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. ഇക്കാര്യം മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മമ്മൂട്ടി ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പങ്കുവച്ചത്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ (Kannur Squad theatre release) എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലും 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. മുംബൈ, മംഗളൂരു, ബെല്‍ഗാം, ഉത്തര്‍പ്രദേശ്, പൂനെ, കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷറഫുദ്ദീന്‍, അമിത് ചക്കാലയ്‌ക്കല്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. ഛായാഗ്രാഹകനായ റോബി വര്‍ഗീസിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'.

Also Read: Mammootty Kannur Squad Trailer Release മമ്മൂട്ടിയുടെ പിറന്നാള്‍ കളറാക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡും ഭ്രമയുഗവും; അക്ഷമരായി ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.