ETV Bharat / bharat

കല്യാണം കഴിക്കാന്‍ നിർബന്ധിച്ചു; കാമുകിയെ വാട്ടർ ടാങ്കറിന് മുന്നില്‍ തള്ളിയിട്ട് കൊന്നു - girl murder

പെണ്‍കുട്ടിയുടേത് അസ്വാഭാവിക മരണമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പിന്നീടുളള അന്വേഷണത്തിൽ കാമുകനായ തിരുപ്പതിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഹൈദരാബാദിലെ ബാച്ചുപ്പളളിയിൽ ഞായറാഴ്ച്ചയാണ് (ആഗസ്‌റ്റ് 6) സംഭവം നടക്കുന്നത്.

boyfriend pushed her under the water tanker  hyderabad  kaamreddy  love affair  killed a sales girl  horrific incident  man killed his girlfriend  girl friend who pressured her to get married  ഹൈദരാബാദിലെ ബാച്ചുപ്പളളി  ല്യാണം കഴിക്കാന്‍ കാമുകനെ നിർബന്ധിച്ചു  വാട്ടർ ടാങ്കിനടിയിലേക്ക് തളളിയിട്ട് കൊലപ്പെടുത്തി  കാമറെഡ്ഡി ജില്ല  കാമുകിയുടെ കൊലപാതകം  girl murder  girl killed
കല്യാണം കഴിക്കാന്‍ നിർബന്ധിച്ചതിനെ തുടർന്ന് കാമുകിയെ കാമുകന്‍ വാട്ടർ ടാങ്കിനടിയിലേക്ക് തളളിയിട്ട് കൊലപ്പെടുത്തി
author img

By

Published : Aug 7, 2023, 1:33 PM IST

Updated : Aug 8, 2023, 10:56 AM IST

ഹൈദരാബാദ്: കല്യാണം കഴിക്കാന്‍ നിർബന്ധിച്ചതിനെ തുടർന്ന് കാമുകിയെ വാട്ടർ ടാങ്കറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ തെരഞ്ഞ് പൊലീസ്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ നെമലിഗുട്ടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന പ്രമീളയാണ് (21) കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ബാച്ചുപ്പളളിയിൽ ഞായറാഴ്ച്ചയാണ് (ആഗസ്‌റ്റ് 6) സംഭവം നടക്കുന്നത്.

റോഡ് തണ്ടയിലെ ഹഫീസ്പേട്ടിൽ താമസിക്കുന്ന കാർ ഡ്രൈവറായ തിരുപ്പതിയാണ് പ്രമീളയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിരുപ്പതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായി തെരച്ചില്‍ തുടരുകയാണ്.

പൊലീസ് പറയുന്നതിങ്ങനെ: അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി തിരുപ്പതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഈ വിവരമറിഞ്ഞ പ്രമീള തിരുപ്പതിയെ ഫോണില്‍ വിളിച്ചുവരുത്തിയിരുന്നു. നേരില്‍ കണ്ട് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും ആ സമയം റോഡിലൂടെ പോയ വാട്ടർ ടാങ്കറിനടിയിലേക്ക് യുവതിയെ തളളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ യുവതി മരിച്ചിരുന്നു.

പെണ്‍കുട്ടിയുടേത് അസ്വാഭാവിക മരണമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പിന്നീടുളള അന്വേഷണത്തിൽ കാമുകനായ തിരുപ്പതിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. നാട്ടുകാരെ ചോദ്യം ചെയ്തതതില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ബാച്ചുപ്പളളിയിലുളള വനിത ഹോസ്‌റ്റലിലാണ് പ്രമീള താമസിച്ചിരുന്നത്. അതിന് തൊട്ടടുത്ത് തന്നെ ആയിരുന്നു തിരുപ്പതിയും താമസിച്ചിരുന്നത്. ഹോസ്റ്റലിൽ പ്രതി സ്ഥിരമായി വന്നിരുന്നതായി പൊലീസ് പറഞ്ഞു.

READ MORE:നഴ്‌സ് വേഷത്തില്‍ എത്തി, പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്‍റെ പെണ്‍സുഹൃത്ത് പിടിയില്‍

നഴ്‌സിന്‍റെ വേഷത്തിലെത്തി പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്‌റ്റിലായിരുന്നു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷയാണ് (25) പൊലീസ് പിടിയിലാവുന്നത്. പ്രസവ ചികിത്സയ്‌ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്‌നേഹയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എയർ എംബോളിസം മാർഗത്തിലൂടെ സിറിഞ്ചിൽ നിന്നും വായു രക്ത ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു അനുഷയുടെ ശ്രമം.

പ്രസവിച്ചുകിടന്ന യുവതിയുടെ ഭർത്താവായ അരുണിന്‍റെ പെണ്‍സുഹൃത്താണ് അനുഷയെന്ന് പൊലീസ് കണ്ടെത്തി. ഇവർ നേരത്തെ ഫാർമസിസ്റ്റായി ജോലി ചെയ്‌തിട്ടുള്ളതായി പറയുന്നു. വെള്ളിയാഴ്‌ച്ച (04.08.23) വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. കൃത്യം നടത്തി മുറിയിൽ നിന്ന് പുറത്തിറങ്ങിയ അനുഷയെ ആശുപത്രി നഴ്‌സുമാർ കാണുകയും പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പുളിക്കീഴ് പോലീസ് എത്തി കസ്‌റ്റഡിയിൽ എടുത്തു. അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്താൻ ആസൂത്രണം ചെയ്‌തതെന്ന് അനുഷ പൊലീസിനോട് പറഞ്ഞു.

Last Updated : Aug 8, 2023, 10:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.