ETV Bharat / bharat

സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു ; നില ഗുരുതരം

author img

By

Published : Dec 30, 2021, 1:43 PM IST

Updated : Dec 30, 2021, 2:12 PM IST

വെടിയേറ്റത് കുട്ടിയുടെ തലയില്‍, നില ഗുരുതരം

boy shot by a misfired bullet from CISF  Pudukkottai CISF training unit  സി.ഐ.എസ്‌.എഫ് ട്രെയിനിംഗ് സെന്‍ററില്‍ നിന്ന് വെടിയേറ്റ് കുട്ടിക്ക് പരിക്ക്  സൈനിക ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും കുട്ടിക്ക് വെടിയേറ്റു  നർത്തമല സൈനിക പരിശീലനക്യാമ്പില്‍ നിന്നും കുട്ടിക്ക് വെടിയേറ്റു
സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു; നില ഗുരുതരം

പുതുക്കോട്ടൈ : നർത്തമലയിലെ സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് വ്യാഴാഴ്ച അബദ്ധത്തിൽ വെടിയുതിർന്ന് 11 വയസുകാരന് ഗുരുതര പരിക്ക്. പുതുക്കോട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ തലയിലാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു.

സി.ഐ.എസ്‌.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു ; നില ഗുരുതരം

Also Read: പത്താം ക്ലാസ് വിദ്യാർഥിയുമായി പ്രണയം ; അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍

കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. നർത്തമലയിൽ മുത്തശ്ശിക്കൊപ്പം താമസിക്കാന്‍ വന്നതായിരുന്നു 11 കാരന്‍. ഫയറിങ് സ്റ്റേഷന് അടുത്താണ് ഇവരുടെ വീട്. ഇവിടെയുള്ള സി.ഐ.എസ്‌.എഫ് സ്‌നൈപ്പർ ട്രെയിനിങ് യൂണിറ്റിൽ നിന്നാണ് നിറയൊഴിക്കപ്പെട്ടത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഫയറിഗ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ പുതുക്കോട്ടൈ ജില്ല കലക്ടര്‍ കവിത രാമു ഉത്തരവിട്ടു.അതേസമയം കുട്ടിയുടെ ബന്ധുക്കള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

Last Updated : Dec 30, 2021, 2:12 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.