ETV Bharat / bharat

കുഴല്‍ കിണറില്‍ കുടുങ്ങി രണ്ടര വയസുകാരന്‍, 3 മണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ സുരക്ഷിതമായി പുറത്തെടുത്ത് ഇന്ത്യന്‍ ആര്‍മി

300 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി വീണത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം

Boy Falls Into Borewell Rescued  Borewell Rescued Dudapur village  കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിച്ചു  കുട്ടി കുഴല്‍ കിണറില്‍ വീണു
കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ ഇന്ത്യന്‍ ആര്‍മി രക്ഷിച്ചു
author img

By

Published : Jun 8, 2022, 4:09 PM IST

സുരേന്ദ്രനഗര്‍ (ഗുജറാത്ത്) : കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ ആര്‍മി. ദ്രഗാന്ദ്ര താലൂക്കിലെ ദുദാപൂര്‍ ഗ്രാമത്തിലെ ശിവം എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തത്.

ഇന്ത്യന്‍ ആര്‍മിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 300 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. മാതാവ് അടുക്കളയില്‍ ആയിരുന്ന സമയത്തായിരുന്നു സംഭവം. കിണറ്റില്‍ നിന്നും ശബ്ദം കേട്ടാണ് കുട്ടി അപകടത്തില്‍പ്പെട്ടതായി അമ്മയ്ക്ക് മനസിലായത്. ഈ സമയം കുട്ടി 20 അടി താഴ്ചയിലായിരുന്നു ഉണ്ടായിരുന്നത്.

കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ ഇന്ത്യന്‍ ആര്‍മി രക്ഷിച്ചു

Also Read: 8 മണിക്കൂര്‍ നീണ്ട പരിശ്രമം ; കുഴല്‍ കിണറില്‍ വീണ നാല് വയസുകാരനെ രക്ഷപ്പെടുത്തി

സംഭവം അറിഞ്ഞ് പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ സംഘം 40 മിനിട്ടുകൊണ്ട് സ്ഥലത്ത് എത്തി കുട്ടിയെ രക്ഷിച്ചതായി ദരഗാന്ദ്ര പൊലീസ് എഎസ്‌പി ശിവറാം വര്‍മ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.