ETV Bharat / bharat

ഐആര്‍സിടിസി വഴി ഒരു മാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടി - ഇന്ത്യന്‍ റെയില്‍വെ ഏറ്റവും പുതിയ വാര്‍ത്ത

യൂസര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഒരു മാസം 24 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ സാധിക്കും

Indian railways increases train tickets that can be booked in a month through irctc  how many train tickets can be booked in a month through irctc website  user id lined irctc account  indian railways latest news  ഐആര്‍ടിസി ആപ്പ് വഴി ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം  ഇന്ത്യന്‍ റെയില്‍വെ ഏറ്റവും പുതിയ വാര്‍ത്ത  ഐആര്‍സിടിസി വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പുതിയ തീരുമാനം
ഐആര്‍സിടിസി വഴി ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു
author img

By

Published : Jun 6, 2022, 4:29 PM IST

ന്യൂഡല്‍ഹി : ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഒരു മാസം ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. യൂസര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ആപ്പുവഴിയും ഒരു മാസം 24 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ സാധിക്കും. യൂസര്‍ ഐഡി അധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കില്‍ 12 ടിക്കറ്റുകള്‍വരെയും ഒരു മാസം എടുക്കാന്‍ സാധിക്കും.

പുതിയ തീരുമാനത്തിന് മുമ്പ്, യൂസര്‍ ഐഡി ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കില്‍ ആറ് ടിക്കറ്റും ചെയ്‌തിട്ടുണ്ടെങ്കില്‍ 12 ടിക്കറ്റുകളുമാണ് ഒരു മാസം എടുക്കാന്‍ സാധിച്ചിരുന്നത്. പുതിയ തീരുമാനം കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കായി തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ബുക്ക് ചെയ്യുന്നവര്‍ക്കും സഹായകമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.