ETV Bharat / bharat

തേജ്‌പാൽ പീഡനക്കേസ് : ഒരാഴ്‌ചയ്ക്കുള്ളിൽ രേഖകൾ സമർപ്പിക്കാൻ ഉത്തരവ്

author img

By

Published : Jun 24, 2021, 5:16 PM IST

കേസിന് ആസ്‌പദമായ സംഭവം 2013 ല്‍. തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയത് 2021 മെയ് മാസത്തില്‍.

Tarun Tejpal  Tehelka magazine  tarun tejpal case  Tejpal judgement  Bombay HC  തരുൺ തേജ്‌പാൽ  തെഹൽക്ക  Tehelka editor  Tehelka  former Tehelka editor  തെഹൽക്ക മുൻ എഡിറ്റർ  rape  പീഡനം  ബോംബെ ഹൈക്കോടതി  Goa govt  Goa  ഗോവ സർക്കാർ
Bombay HC permits Goa govt to amend its appeal in Tejpal judgement

പനാജി : സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച അപ്പീലില്‍, മെമ്മോ ഉൾപ്പെടെ പ്രസക്തമായ രേഖകളുടെ പകർപ്പുകൾ സമർപ്പിക്കാൻ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ദേവിദാസ് പങ്കത്തിന് ബോംബെ ഹൈക്കോടതി ഒരാഴ്‌ചത്തെ സമയം അനുവദിച്ചു. കേസ് അടുത്ത ജൂലൈ 29ന് പരിഗണിക്കും.

വിവാദമായ തെഹൽക പീഡനക്കേസ്

2013ൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന 'തെഹൽക തിങ്ക്' ഫെസ്റ്റിനിടെ പീഡിപ്പിച്ചെന്നാണ് പത്രാധിപ സമിതി അംഗമായ യുവതിയുടെ പരാതി.

ലൈംഗിക പീഡനം, ആക്രമണം തുടങ്ങിയ കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് തേജ്‌പാലിനെ അറസ്റ്റ് ചെയ്‌തത്. വിചാരണ പൂർത്തിയായ ശേഷം മൂന്ന് തവണ കേസ് വിധി പറയാനായി മാറ്റിയിരുന്നു.

Read more: തരുൺ തേജ്‌പാൽ ബലാത്സംഗ കേസ്; വിധി മെയ് 19ന്

കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

അതേസമയം തനിക്കെതിരായ പീഡനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി തേജ്‌പാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളി.

ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ച് ഹർജി തള്ളിയത്. കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും അന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

തേജ്‌പാൽ കുറ്റവിമുക്തൻ

തുടർന്ന് 2021 മെയ് 21ന് ഗോവയിലെ വിചാരണ കോടതി അദ്ദേഹത്തെ സംശയത്തിന്‍റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കി. പരാതിക്കാരിയായ സഹപ്രവർത്തക ഉന്നയിച്ച ആരോപണങ്ങൾക്ക് തക്കതായ തെളിവുകളിലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കോടതി വിധിക്കെതിരെ ഗോവ സർക്കാർ

പീഡനത്തിനിരയായ സ്ത്രീയുടേത് പോലുള്ള പെരുമാറ്റമല്ല പരാതിക്കാരിയുടേതെന്നും ഇവർ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതായും അന്ന് കോടതി വിലയിരുത്തി. എന്നാൽ തേജ്‌പാലിനെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.