ETV Bharat / bharat

വിൽപന നികുതി ഇളവ്; അനുഷ്‌ക ശർമയുടെ ഇരട്ട ഹർജികൾ തള്ളി ബോംബെ ഹൈക്കോടതി - അനുഷ്‌ക ശർമ്മ നൽകിയ ഇരട്ട ഹർജികൾ

വിൽപന നികുതി ഇളവ് ആവശ്യപ്പെട്ട് നടി അനുഷ്‌ക ശർമ നൽകിയ ഇരട്ട ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി.

bombay hc dismisses actress anushka sharmas pleas  bombay hc  അനുഷ്‌ക ശർമ്മ നൽകിയ ഇരട്ട ഹർജികൾ  അനുഷ്‌ക ശർമ
അനുഷ്‌ക ശർമയുടെ ഇരട്ട ഹർജികൾ തള്ളി ബോംബെ ഹൈക്കോടതി
author img

By

Published : Dec 21, 2022, 10:58 PM IST

മുംബൈ: വിൽപന നികുതി ഇളവ് ആവശ്യപ്പെട്ടുള്ള ബോളിവുഡ് നടി അനുഷ്‌ക ശർമയുടെ ഇരട്ട ഹർജികൾ തള്ളി ബോംബെ ഹൈക്കോടതി. മസ്‌ഗാവിലെ സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ടാക്‌സ് കൺസൾട്ടന്‍റ് ശ്രീകാന്ത് വികാകർ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എന്തുകൊണ്ടാണ് അനുഷ്‌ക സ്വയം ഹര്‍ജികൾ ഫയൽ ചെയ്യാത്തതെന്നും പകരം തന്‍റെ ടാക്‌സ് കൺസൾട്ടന്‍റ് ശ്രീകാന്ത് വികാകറിനെ കൊണ്ട് ഹര്‍ജി നല്‍കിയതെന്നും ജസ്റ്റിസുമാരായ നിതിൻ ജംദാറും ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഹര്‍ജികാരന് എന്തുകൊണ്ട് ഹര്‍ജികള്‍ സമര്‍പ്പിക്കാനായില്ലെന്നതിന് ഒരു കാരണവും കാണിച്ചില്ലെന്നും കോടതി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.