വിശാഖപട്ടണം: ചിത്രകൊണ്ടയിലെ സെലേരു നദിയിൽ ബോട്ടുകൾ മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായി. ആന്ധ്ര-ഒഡിഷ അതിർത്തിയിലാണ് സംഭവം. ഒഡിഷ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. മത്സ്യ ബന്ധന തൊഴിലാളികളുടെ ബോട്ടാണ് അപടകടത്തില്‍ പെട്ടത്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്.ഹൈദരാബാദിൽ നിന്നുള്ള 11 കുടിയേറ്റ തൊഴിലാളികൾ തെലങ്കാന സർക്കാർ സംസ്ഥാനത്ത് കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് സ്വന്തം ഗ്രാമമായ ഒഡീഷക്ക് പുറപ്പെട്ടതാണെന്ന് പൊലീസ് സൂപ്രണ്ട് ബി വി കൃഷ്ണ റാവു പറഞ്ഞു.അതേസമയം ഒഡിഷയില്‍ യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്.
Also read: യാസ് ചുഴലിക്കാറ്റ് മറ്റൊരു വെല്ലുവിളി: ഒഡീഷ മുഖ്യമന്ത്രി