ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ അന്വേഷിക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്‌തവ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ലെന്നും ശ്രീവാസ്‌തവ പറഞ്ഞു. സ്‌ഫോടന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്‌ച വൈകിട്ടാണ് ഇസ്രായേൽ എംബസിയിൽ നിന്ന് 150 മീറ്റർ അകലെ എപിജെ അബ്ദുൾ കലാം റോഡിലെ ജിൻഡാൽ ഹൗസിന് സമീപം ഐഇഡി ഉപകരണം പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും അപകടം പറ്റിയിട്ടില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും ഇസ്രായേൽ എംബസി അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് മുംബൈ ഉൾപ്പടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായനക്ക്