ETV Bharat / bharat

ഉധംപൂരിൽ വീണ്ടും ബസില്‍ സ്‌ഫോടനം; ദുരൂഹതയെന്ന് അധികൃതര്‍

കഴിഞ്ഞ 8 മണിക്കൂറിനിടെ ഉധംപൂരിൽ രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. ഉധംപൂരിലെ ഒരു പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഉധംപൂർ ബസ് സ്റ്റാൻഡിലെ ഒരു ബസിലും മറ്റൊരു സ്ഫോടനം ഉണ്ടായി

blast in bus  blast  blast in parked bus in Udhampur  Udhampur  Udhampur blast  Jammu and Kashmir  ദുരൂഹത നിറച്ച് ഉധംപൂരിൽ വീണ്ടും ബസില്‍ സ്‌ഫോടനം  ഉധംപൂർ  സ്ഫോടനം
ഉധംപൂരിൽ വീണ്ടും ബസില്‍ സ്‌ഫോടനം; ദുരൂഹതയെന്ന് അധികൃതര്‍
author img

By

Published : Sep 29, 2022, 10:05 AM IST

ഉധംപൂർ (ജമ്മു&കശ്‌മീർ): ജമ്മു കശ്‌മീരിലെ ഉധംപൂരിൽ വീണ്ടും ബസില്‍ സ്ഫോടനം. കഴിഞ്ഞ 8 മണിക്കൂറിനിടെ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഡൊമെയിൽ ചൗക്കില്‍ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) രാത്രി 10.45നാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.

  • Another Mysterious Blast In #Udhampur Happened In A Bus At Bus Stand Udhampur Near Around 05:40 am Today Morning.
    Bus No - Jk14C3636 , Route Udhampur To Ramnagar.

    As Per Sources , No One Is Injured.
    *02 Blasts In Less Than 08hrs.*
    More Details Awaited. pic.twitter.com/vOCz4gQIyx

    — UDHAMPUR OFFICIAL 🇮🇳 (@udhampurOFCL) September 29, 2022 " class="align-text-top noRightClick twitterSection" data=" ">

ആർമി ബോംബ് ഡിസ്പോസൽ സ്ക്വാഡും ഓഫിസർമാരും ഡോഗ് സ്ക്വാഡും രണ്ടാം സ്ഫോടനം നടന്ന ജമ്മു കശ്‌മീരിലെ ഉധംപൂര്‍ ബസ് സ്റ്റാൻഡിൽ എത്തി. സ്‌ഫോടനത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 'ഇന്നലെ രാത്രി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്.

അതുപോലെ ഉധംപൂർ ബസ് സ്റ്റാൻഡിലെ ഒരു ബസിലും മറ്റൊരു സ്ഫോടനം ഉണ്ടായി. രണ്ടാമത്തെ സ്‌ഫോടനത്തിൽ ആര്‍ക്കും പരിക്കില്ല. ആദ്യ സ്‌ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേർ അപകടനില തരണം ചെയ്‌തു. അന്വേഷണം തുടരുകയാണ്', ഉധംപൂർ-റിയാസി റേഞ്ച് ഡിഐജി സുലൈമാൻ ചൗധരി പറഞ്ഞു.

ഉധംപൂരിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ഉധംപൂർ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  • Details Of The Injured People In The Blast 👇
    1. Sunil Kumar R/O Kaghote Ramnagar
    2. Vijay Kumar R/O Jaganoo

    Also, Both the injured people are out of Danger 🙏🙏#udhampur #blast https://t.co/4yTQkFE5Pt

    — UDHAMPUR OFFICIAL 🇮🇳 (@udhampurOFCL) September 28, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.