കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു. ഷിമുലിയയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പോയവരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു.
സംഘര്‍ഷത്തിനിടെ അക്രമികള്‍ പ്രവര്‍ത്തകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷ വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.