ETV Bharat / bharat

കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചയ്‌ക്ക് ഗുജറാത്ത് മോഡലുമായി ബിജെപി ; നിരവധി പുതുമുഖങ്ങൾ പട്ടികയിൽ - karnataka election BJP

സിറ്റിങ് എംഎൽഎമാർക്ക് പകരം പുതുമുഖങ്ങൾക്ക് സീറ്റുകൾ നൽകുന്ന ഗുജറാത്ത് മോഡൽ തന്നെയാണ് ബിജെപി കര്‍ണാടകയില്‍ പയറ്റുന്ന തെരഞ്ഞെടുപ്പ് നയം. മുൻ മുഖ്യമന്ത്രിയും കർണാടകയിലെ ശക്തനായ നേതാവുമായ യെദ്യൂരപ്പയ്ക്ക് ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ടു

BJP with Gujarat model to face elections  തെരഞ്ഞെടുപ്പിനെ നേരിടാൻ ഗുജറാത്ത് മോഡലുമായി ബിജെപി  നിരവധി പുതുമുഖങ്ങൾ പട്ടികയിൽ  കർണാടകയിൽ തെരഞ്ഞെടുപ്പ്  മെയ് മാസത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു  ബിജെപി ഗുജറാത്ത് മോഡൽ  BJP  karnataka election BJP
BJP
author img

By

Published : Apr 12, 2023, 2:01 PM IST

Updated : Apr 12, 2023, 2:15 PM IST

ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് ഗോദ ഒരുങ്ങിയതോടെ ജയ പരാജയങ്ങൾക്കപ്പുറം ചർച്ചയാവുകയാണ് പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതികളും അടവ് നയങ്ങളും. 2023 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി 189 സ്ഥാനാർഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. കർണാടകയിൽ അധികാരം അരക്കിട്ടുറപ്പിക്കാൻ ഇത്തവണയും ബിജെപി ഗുജറാത്ത് മോഡൽ ശക്തമായി പിന്തുടരുകയാണ് എന്നത് വ്യക്തമാണ്.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കാൻ 2022 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലേതു പോലെ നിരവധി സിറ്റിങ് എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതോടെ ഏഴിലധികം സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളിൽ പുതുമുഖങ്ങള്‍ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

മുൻ മുഖ്യമന്ത്രിയും കർണാടകയിലെ ശക്തനുമായ യെദ്യൂരപ്പയ്ക്ക് ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് അങ്കത്തിന് അദ്ദേഹത്തിന്‍റെ മകന് ബിജെപി ടിക്കറ്റ് നൽകിയിട്ടുണ്ട്. 'കുടുംബ രാഷ്ട്രീയ'ത്തിനെതിരായി നിലപാട് എടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി നയങ്ങൾക്ക് ഘടക വിരുദ്ധമാണ് കുടുംബവാഴ്‌ച അനുവദിക്കുന്ന ഈ സ്ഥാനാർഥിത്വം. അതേസമയം 16 സിറ്റിങ് എംഎൽഎ മണ്ഡലങ്ങളിലേക്കുള്ള ടിക്കറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇതുമൂലം കൂടുതൽ എംഎൽഎമാരുടെ ടിക്കറ്റ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

അമൂൽ പാൽ ബ്രാൻഡിനെതിരെ ബിജെപി: ഗുജറാത്തിലെ അമൂൽ പാൽ ബ്രാൻഡ് കർണാടകയിലേക്ക് കൊണ്ടുവന്ന ബിജെപി ഭരണത്തിനെതിരെ വൻ വിവാദമാണ് സംസ്ഥാനത്ത് ഉയരുന്നത്. കർണാടക സംസ്ഥാനത്തിന്‍റെ നന്ദിനി പാൽ ബ്രാൻഡിനെ അടിച്ചമർത്താൻ ഗൂഢാലോചന നടക്കുന്നതായി പ്രതിപക്ഷമായ കോൺഗ്രസ് വാദം ഉന്നയിച്ച് രംഗത്തുണ്ട്. ഗുജറാത്ത് മോഡലും അമൂൽ ബ്രാൻഡും കർണാടകയിൽ മെയ് 10 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്‌ടിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ചില സിറ്റിങ് എംഎൽഎമാരോട് മത്സരിക്കരുതെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും മുൻപ് തന്നെ പ്രവർത്തകരോട് ബിജെപി ആവശ്യപ്പെട്ടിരുന്നു.

സിറ്റിങ് എം‌എൽ‌എമാരെ മാറ്റി, പകരക്കാർ ആരൊക്കെ?: മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയടക്കം ഏഴ് സിറ്റിങ് എംഎൽഎമാരെ വേണ്ടെന്ന് ബിജെപി ഹൈക്കമാൻഡ് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ബസവരാജ് ബൊമ്മൈ ക്യാബിനറ്റിലെ മന്ത്രിമാരായ എസ് അങ്കാര, രഘുപതി ഭട്ട്, മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ എന്നിവരും ടിക്കറ്റ് നഷ്‌ടപ്പെട്ടവരിൽ പ്രധാനികളാണ്.

ബെൽഗാം നോർത്ത് എം‌എൽ‌എ അനിൽ ബെനകെയ്ക്ക്‌ പകരം ഡോ. ​​രവി പാട്ടീലിനാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. കിത്തൂർ എംഎൽഎ ഡിഎം ബസവന്ത് റോയയ്ക്ക് പകരം മഹന്തേഷ് ദൊഡ ഗൗഡ, രാമദുർഗ എംഎൽഎ മഹാദേവപ്പ യാദവാദിന് പകരം ചിക്ക രേവണ്ണ, ഹൊസ്‌ദുർഗയില്‍ ഗൂളിഹട്ടി ശേഖറിന് പകരം എസ് ലിംഗമൂർത്തി, ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് പകരം യശ്‌പാൽ സുവർണ എന്നിവർ മത്സരിക്കാനിറങ്ങും.

അതുപോലെ കപ്പുവില്‍ ലാലാജി മെൻഡന് പകരം സുരേഷ് ഷെട്ടിയും പുത്തൂർ എംഎൽഎ സഞ്ജീവ് മഠത്തൂരിന് പകരം ആശ തിമ്മപ്പയും മത്സരിക്കും. സുള്ള്യ എംഎൽഎ എസ് അങ്കാരയ്ക്ക് പകരം ഭാഗീരഥി മുരുല്യക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ തീർപ്പുകൽപ്പിക്കാതെ ആകെ 224 മണ്ഡലങ്ങളിൽ 189 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളുടെ പേരുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും 35 മണ്ഡലങ്ങളിൽ തീരുമാനം ആയിട്ടില്ല.

അതേസമയം, ചാമരാജനഗർ, വരുണ മണ്ഡലങ്ങളിൽ സോമണ്ണയ്ക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചപ്പോൾ ഗോവിന്ദരാജനഗറിലേക്ക് ടിക്കറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, കരുണാകര റെഡ്ഡി, അരവിന്ദ ലിംബാവലി, രാംദാസ് എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ കൂടുതൽ സിറ്റിങ് എം‌എൽ‌എമാർക്കും ടിക്കറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചന.

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംഎൽഎമാർ സേദാമിൽ നിന്നുള്ള രാജ്‌കുമാർ പാട്ടീൽ, ഗംഗാവതിയിലെ പരാന മുനവല്ലി, റോണയിലെ കലകപ്പ ബന്ദി, കലഘടഗിയിലെ നിംബണ്ണവർ, ഹാവേരിയിൽ നിന്നുള്ള നെഹ്‌റു ഒലേകർ, ഹർപ്പനഹള്ളിയിൽ നിന്നുള്ള കരുണാകർ റെഡ്ഡി, ദാവംഗരെയിലെ എസ്എ രവീന്ദ്രനാഥ്, നോർത്ത് മായകൊണ്ടയിൽ നിന്നുള്ള ലിംഗപ്പ, ചന്നഗിരിയിലെ മദൽ വിരുപക്ഷപ്പ, ഷിമോഗയിൽ നിന്നുള്ള കെഎസ് ഈശ്വരപ്പ, ബൈന്ദൂരിൽ നിന്നുള്ള സുകുമാർ ഷെട്ടി, മുടിഗെരെയിലെ എംപി കുമാരസ്വാമി, മഹാദേവ്പൂരിലെ അരവിന്ദ ലിംബാവലി, കൃഷ്‌ണരാജിൽ നിന്നുള്ള എസ്എ രാംദാസ്, ഹുബ്ലി സെൻട്രലിൽ നിന്നുള്ള ജഗദീഷ് ഷെട്ടർ എന്നിവർക്കാണ് സീറ്റ് ലഭിക്കാത്തത്.

Last Updated : Apr 12, 2023, 2:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.