കൊൽക്കത്ത: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ്. ഈ യാത്രയ്‌ക്കെതിരെ സുപ്രീംകോടതി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ സംസ്ഥാനമെന്ന നിലയ്ക്ക് കൊവിഡ് ഗുരുതരമാകാന്‍ യാത്ര കരാണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയ്ക്ക് ഹിന്ദു കാർഡ് കളിക്കാനാണ് താല്‍പര്യം. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കന്‍വര്‍ യാത്രയ്ക്ക് യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കൊവിഡ് ഡെല്‍റ്റ പ്ളസ് അതിവേഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചു.
ALSO READ: പഞ്ചാബ് തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ധു സംസ്ഥാന അധ്യക്ഷനാകും