ETV Bharat / bharat

ബിജെപിയുടേത് അധികാരത്തിന്‍റെ അഹങ്കാരം, സാധാരണക്കാർ ഒന്നിച്ചാൽ നാളുകൾ എണ്ണപ്പെടും; വിമർശനവുമായി പവാർ

ലോക്‌സഭയിൽ സോണിയ ഗാന്ധിക്കെതിരെ ബിജെപി എംപിമാർ നടത്തിയ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്‍റെ പരാമർശം

BJP showing arrogance of power says Pawar  ബിജെപിക്കെതിരെ വിമർശനവുമായി ശരദ് പവാർ  Sharad Pawar against bjp  ബിജെപിയെ വിമർശിച്ച് ശരദ് പവാർ  ബിജെപിയുടേത് അധികാരത്തിന്‍റെ അഹങ്കാരമെന്ന് ശരദ് പവാർ  അധീർ രഞ്ജൻ ചൗധരി  സോണിയ ഗാന്ധിക്കെതിരെ ബിജെപി  sonia gandhi  bjp
ബിജെപിയുടേത് അധികാരത്തിന്‍റെ അഹങ്കാരം, സാധാരണക്കാർ ഒന്നിച്ചാൽ നാളുകൾ എണ്ണപ്പെടും; വിമർശനവുമായി പവാർ
author img

By

Published : Jul 30, 2022, 7:39 PM IST

മുംബൈ: പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ പേരിൽ അധികാരത്തിന്‍റെ അഹങ്കാരമാണ് ബിജെപി കാണിക്കുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സാധാരണക്കാർ ഇതിനെതിരെ ഒന്നിച്ചാൽ ബിജെപിയുടെ നാളുകൾ എണ്ണപ്പെടുമെന്നും, ഒരിക്കലും സൂര്യൻ അസ്‌തമിക്കില്ലെന്ന് പറഞ്ഞിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം സാധാരണക്കാർ ഒന്നിച്ചപ്പോൾ തകർന്നത് ഇതിന് തെളിവാണെന്നും പവാർ പറഞ്ഞു.

പ്രസിഡന്‍റ് ദ്രൗപതി മുർമുവിനെതിരെയുളള അധീർ രഞ്‌ജൻ ചൗധരിയുടെ പരാമർശത്തെച്ചൊല്ലി ലോക്‌സഭയിൽ ബിജെപി എംപിമാരും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുണ്ടായ തർക്കം ചൂണ്ടിക്കാട്ടിയാണ് പവാർ ഇക്കാര്യം പറഞ്ഞത്. കൂടാതെ സോണിയയ്‌ക്ക് നേരെ പാർലമെന്‍റ് അംഗങ്ങൾ നടത്തിയ മോശം പെരുമാറ്റത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

രാഷ്‌ട്രപതിക്കെതിരെ തെറ്റായ വാക്ക് ഉന്നയിച്ച എംപി അത് തെറ്റാണെന്ന് മനസിലാക്കി മാപ്പ് പറഞ്ഞു. എന്നാൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി എംപിമാരും മന്ത്രിമാരും അവരെ പരിഹസിച്ചു. സുപ്രിയ സുലെയാണ് സോണിയയെ പുറത്തേക്ക് കൊണ്ടുപോവുകയും വാഹനത്തിൽ കയറ്റുകയും ചെയ്‌തത്. അല്ലെങ്കിൽ അവിടെ എന്തെങ്കിലും സംഭവിക്കുമായിരുന്നു, പവാർ പറഞ്ഞു.

കൂടാതെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകിയ ഗവർണർ ഭഗത് സിങ് കോഷിയാരിയെയും പവാർ രൂക്ഷമായി വിമർശിച്ചു. ഗവർണറുടെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ ജനാധിപത്യത്തിന് എന്ത് സംഭവിക്കും?. എന്ത് വിലകൊടുത്തും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, പവാർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.