ജയ്‌പൂര്‍: രാഷ്‌ട്രീയ സമ്മര്‍ദം കൊണ്ട് മാത്രമാണ് ബിജെപി ഗാന്ധിയെ സ്‌മരിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുന്‍പ് ഗാന്ധിയെ സ്‌മരിക്കാത്തവര്‍ ഇപ്പോള്‍ പെട്ടെന്ന് ഓര്‍മിക്കുകയാണെന്നും ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറായവര്‍ ഗാന്ധിയുടെ ആശയങ്ങളെയും അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ഗെലോട്ട് പറഞ്ഞു.
'നേരത്തെ ഗാന്ധിയെ ഒരിയ്ക്കലും സ്‌മരിയ്ക്കാത്തവര്‍ പെട്ടെന്ന് അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്‌ത സേവനങ്ങള്‍ ഓര്‍മിക്കുന്നു. മഹാത്മ ഗാന്ധിയുടെ പേര് പ്രധാനമന്ത്രി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്,' ഗെലോട്ട് പറഞ്ഞു. ബിജെപിയോടും രാഷ്‌ട്രീയ സ്വയംസേവക് സംഘിനോടും (ആര്‍എസ്എസ്) ഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും ഗെലോട്ട് ആവശ്യപ്പെട്ടു.
'ഗാന്ധിയെ അംഗീകരിച്ചെങ്കില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളേയും അംഗീകരിക്കാന്‍ തയ്യാറാകണമെന്നാണ് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗത്, പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോട് അഭ്യര്‍ഥിക്കാനുള്ളത്.' അപ്രകാരം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഹിന്ദുത്വയും ലവ് ജിഹാദും മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read: 'സ്വാതന്ത്ര്യം ലഭിക്കാതെ സബർമതിയിലേക്കില്ല'; ഗാന്ധിയുടെ ദൃഢനിശ്ചയത്തില്‍ സമര കേന്ദ്രമായി സേവാഗ്രാം