ETV Bharat / bharat

ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് ബിജെപി എംപി രൂപ ഗാംഗുലി - വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറ്

ആക്രമണം ആസൂത്രിതമാണ്. മുന്‍പ് സിപിഎം പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത് എന്നാല്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും രൂപ ഗാംഗുലി ആരോപിച്ചു.

BJP Convoy attacked  Convoy attack row  BJP Vs TMC  Nadda Vs Mamata  Roopa Ganguly slams Mamata  ജെപി നദ്ദ  ബിജെപി എംപി രൂപ ഗാംഗുലി  വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറ്  കല്ലേറ് ആസൂത്രിതമെന്ന് ബിജെപി എംപി രൂപ ഗാംഗുലി
ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറ് ആസൂത്രിതമെന്ന് ബിജെപി എംപി രൂപ ഗാംഗുലി
author img

By

Published : Dec 12, 2020, 12:38 PM IST

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ബിജെപി എംപി രൂപ ഗാംഗുലി. ആക്രമണം ആസൂത്രിതമാണ്. കേസില്‍ ഏഴ്‌ പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെട്ടതുകൊണ്ടാണ് കേസില്‍ അറസ്റ്റ് ഉണ്ടായതെന്നും രൂപ ഗാംഗുലി പറഞ്ഞു.

മുന്‍പ് സിപിഎം പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും എംപി ആരോപിച്ചു. സംസ്ഥാനത്ത്‌ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം അക്രമങ്ങള്‍ നേരിടുന്നുണ്ട് എന്നാല്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും രൂപ ഗാംഗുലി കുറ്റപ്പെടുത്തി.

വ്യാഴാഴ്‌ച ഡൈമണ്ട് ഹാര്‍ബറിന് സമീപമുണ്ടായ കല്ലേറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ബിജെപി നേതാവ്‌ കൈലാഷ്‌ വിജയ്‌വര്‍ഗീയ ഉള്‍പ്പെടെയുള്ള നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ്‌ സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തര മന്ത്രാലയം നോട്ടീസയച്ചിരുന്നു. ബാഗാള്‍ ഗവര്‍ണര്‍ ജഗദീപ് ദനകരില്‍ നിന്നും ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.