ETV Bharat / bharat

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി ; അര്‍ജുന്‍ സിങ് തൃണമൂലില്‍ തിരിച്ചെത്തുന്നു

2019ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേരുന്നത്

arjun singh in tmc  arjun singh likely to join trinamool congress  bjp mp to join trinamool congress  arjun singh left bjp  arjun singh latest news  അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍  അര്‍ജുന്‍ സിങ് ബിജെപി വിട്ടു  ബിജെപി എംപി തൃണമൂല്‍ കോണ്‍ഗ്രസ്  അര്‍ജുന്‍ സിങ് തൃണമൂലിലേക്ക്  അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  arjun singh in tmc  arjun singh likely to join trinamool congress  bjp mp to join trinamool congress  arjun singh left bjp  arjun singh latest news  അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍  അര്‍ജുന്‍ സിങ് ബിജെപി വിട്ടു  ബിജെപി എംപി തൃണമൂല്‍ കോണ്‍ഗ്രസ്  അര്‍ജുന്‍ സിങ് തൃണമൂലിലേക്ക്  അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; അര്‍ജുന്‍ സിങ് തൃണമൂലിലേക്ക് തിരികെയെത്തുന്നു
author img

By

Published : May 22, 2022, 5:28 PM IST

കൊല്‍ക്കത്ത : ബിജെപി നേതാവും ബൈരക്ക്പൂര്‍ എംപിയുമായ അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തുന്നു. ഞായറാഴ്‌ച വൈകീട്ട് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ കമാക് സ്‌ട്രീറ്റിലുള്ള ഓഫിസിലെത്തിയായിരിക്കും പാര്‍ട്ടി പ്രവേശനമെന്നാണ് സൂചന. അഭിഷേക് ബാനര്‍ജിക്ക് പുറമെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും ചടങ്ങിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നോര്‍ത്ത് 24 പർഗാനയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ല നേതാക്കളെ അഭിഷേക് ബാനര്‍ജിയുടെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും ചടങ്ങ്. കഴിഞ്ഞ ആറ് മാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി അര്‍ജുന്‍ സിങ് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നാണ് പാർട്ടിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മടക്കം മൂന്ന് വർഷത്തിന് ശേഷം : ബിജെപിയില്‍ ഉന്നത പദവിയിലുള്ള തന്നെ സംസ്ഥാന നേതൃത്വം ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് അര്‍ജുന്‍ സിങ് നേരത്തെ ആരോപിച്ചിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന അര്‍ജുന്‍ സിങ്ങിനെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വമുള്‍പ്പടെ ശ്രമം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ദ മജുംദാറും അര്‍ജുന്‍ സിങ്ങുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബിജെപി വൈസ് പ്രസിഡന്‍റ് സ്ഥാനവും സംസ്ഥാന സമിതി അംഗത്വവും സിങ് രാജിവച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, ബിജെപി ഓള്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ്‌ അര്‍ജുന്‍ സിങ് ബിജെപി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി. അര്‍ജുന്‍ സിങ് ബിജെപിയിലാണ്, അദ്ദേഹം പാര്‍ട്ടിയില്‍ തന്നെ തുടരും, തൃണമൂല്‍ കോണ്‍ഗ്രസ് വെറുതെ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ദിലീപ് ഘോഷ്‌ പറഞ്ഞു.

Also read: കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് അര്‍ജുന്‍ സിങ് തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തുന്നത്. ബൈരക്ക്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് അര്‍ജുന്‍ സിങ് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും അന്നത്തെ സിറ്റിങ് എംപി ദിനേഷ്‌ ത്രിവേദിക്ക് മമത ബാനര്‍ജി വീണ്ടും അവസരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സീറ്റില്‍ മത്സരിച്ച അര്‍ജുന്‍ സിങ് മണ്ഡലത്തില്‍ നിന്ന് ജയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.