ഗോരഖ്‌പൂർ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാലയെ കരുത്തനായ കള്ളനോട് ഉപമിച്ച് ബിജെപി എംഎൽഎ രാധാ മോഹൻ ദാസ് അഗർവാൾ. കൊവിഡ് വാക്‌സിന്‍റെ വില വർധിപ്പിച്ച സാഹചര്യത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം. പകര്‍ച്ചവ്യാധി നിയമപ്രകാരം കമ്പനി സർക്കാർ ഏറ്റെടുക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിന് കഴിഞ്ഞ ദിവസമാണ് വില വർധിപ്പിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയുമാണ് കമ്പനി ഈടാക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് കമ്പനി വാക്‌സിന്‍റെ വില വർധിപ്പിച്ചത്.
Read more:കൊവിഷീൽഡ് ഉടൻ വിപണിയിലെത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്