ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ പാർട്ടി പ്രവർത്തകരോടും അനുയായികളോടും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളിലും ഏർപ്പെടരുതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പാർട്ടി തനിക്ക് അമ്മയെപ്പോലെയാണെന്നും അനാദരവുള്ളതും വിവേചനരഹിതവുമായ പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാകാൻ കഴിഞ്ഞതിലും പാർട്ടിയെ സേവിക്കാൻ കഴിഞ്ഞതിലും താൻ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വീരശൈവ-ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരും, അഖിലേന്ത്യാ വീരശൈവ മഹാസഭയും യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയായി തുടരാൻ ആഹ്വാനം ചെയ്യുകയും നിലവിലെ ബിജെപി സർക്കാരിനെ മാറ്റിയാൽ മോശം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.
also read:മക്കയിലും മദീനയിലും സുരക്ഷ ഉദ്യോഗസ്ഥരായി ഇനി വനിതകളും
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്. ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാരും മന്ത്രിമാരും ഇതിനുള്ള നീക്കം ആരംഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതൃത്വം ഇത്തരം റിപ്പോര്‍ട്ടുകളെ എല്ലായ്‌പോഴും തള്ളിക്കളയുകയായിരുന്നു ചെയ്തിരുന്നത്.