ETV Bharat / bharat

നുപുര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍; സ്ഥലത്ത് പ്രതിഷേധം

കർണാടകയിലെ ബെല്‍ഗാമിലെ പോര്‍ട്ട് റോഡിലാണ് സംഭവം നടന്നത്. പുലര്‍ച്ചയോടെ ഹിന്ദു ജാഗരണ, ശ്രീരാമ സേന തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എത്തി പ്രതിഷേധിച്ചു.

നുപൂര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍  BJP leader Nupur Sharma effigy found hanging  നുപൂര്‍ ശര്‍മക്കെതിരെ പ്രതിഷേധം
നുപൂര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍; സ്ഥലത്ത് പ്രതിഷേധം
author img

By

Published : Jun 10, 2022, 4:32 PM IST

ബെല്‍ഗാവി (കര്‍ണാടക): മുഹമ്മദ് നബിയെ അപമാനിച്ചതിന് ബിജെപി പുറത്താക്കിയ നുപുര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. കർണാടകയിലെ ബെല്‍ഗാമിലെ പോര്‍ട്ട് റോഡിലാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടായതായും റിപ്പോര്‍ട്ടുകളിലുണ്ട്. വ്യാഴാഴ്‌ച രാത്രി വൈകിയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെയോടെ ഹിന്ദു ജാഗരണ, ശ്രീരാമ സേന തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എത്തി പ്രതിഷേധിച്ചു.

നുപൂര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍  BJP leader Nupur Sharma effigy found hanging  നുപൂര്‍ ശര്‍മക്കെതിരെ പ്രതിഷേധം
നുപൂര്‍ ശര്‍മയുടെ കോലം കെട്ടിതൂക്കിയ നിലയില്‍; സ്ഥലത്ത് പ്രതിഷേധം

പൊലീസ് രൂപം ഉടന്‍ മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതൊരു ജനാധിപത്യ രാജ്യമാണ്, താലിബാനല്ല. ഇന്ത്യയില്‍ നടുറോഡില്‍ തൂക്കിക്കൊല്ലുന്നതല്ല രീതി. അതിന് കോടതിയും നിയമ സംവിധാനങ്ങളുമുണ്ട്.

നുപുര്‍ ശര്‍മ എന്തെങ്കിലും തെറ്റ് പറഞ്ഞെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസും രജിസ്റ്റര്‍ ചെയ്തു. വളരെ ശാന്തമായ ഒരു പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Also Read: പ്രവാചക നിന്ദ: കാൺപൂരിലെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും പൊലീസ് തടഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.