ETV Bharat / bharat

BJP Hasn't Appointed Opposition Leader കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ നിയമിക്കാതെ ബിജെപി: ജെപി നദ്ദയ്ക്കും നളിന്‍ കുമാറിനും വക്കീല്‍ നോട്ടിസ്

BJP hasn't appointed opposition leader Karnataka: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് നൂറ് ദിവസം പിന്നിട്ടുവെങ്കിലും പ്രതിപക്ഷ സ്ഥാനത്തേക്ക് ഒരു എംഎൽഎയെയും ബിജെപി ശുപാര്‍ശ ചെയ്‌തിട്ടില്ല.

National President  State President  BJP hasnt appointing opposition leader  പ്രതിപക്ഷ നേതാവിനെ നിയമിക്കാതെ ബിജെപി  വക്കീല്‍ നോട്ടീസ്  BJP  Opposition Leader  പ്രതിപക്ഷ നേതാവിനെ നിയമിക്കുക  Appoint the Leader of the Opposition  ജെപി നദ്ദ  JP Nadda  പൊതുജനങ്ങളുടെ അവകാശങ്ങൾ  Rights of the public  ബിജെപി  Nalin Kumar Kateel  നളിൻ കുമാർ കട്ടീൽ
BJP Hasn't Appointing Opposition Leader
author img

By ETV Bharat Kerala Team

Published : Sep 10, 2023, 3:41 PM IST

Updated : Sep 10, 2023, 4:01 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് നൂറ് ദിവസം പിന്നിട്ടിട്ടും രണ്ടാമത്തെ പ്രധാന പാര്‍ട്ടിയായ ബിജെപി ഇതുവരെ പ്രതിപക്ഷ നേതാവിനെ നിയമിച്ചിട്ടില്ല (BJP hasn't appointing opposition leader). ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ യോഗം ചേരാൻ ബിജെപിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ദേശീയ അധ്യക്ഷൻ (National President) ജെപി നദ്ദയ്ക്കും സംസ്ഥാന പ്രസിഡന്‍റ് (State President) നളിൻ കുമാർ കട്ടീലിനും വക്കീൽ നോട്ടിസ് അയച്ച് അഭിഭാഷകന്‍ എൻപി അമൃതേഷ്.

ബിജെപിയുടെ കര്‍ണാടകയിലെ ഈ നീക്കത്തെ എതിർത്ത അഭിഭാഷകന്‍ ഇവര്‍ക്ക് പുറമെ രാഷ്ട്രപതി, ഗവർണർ, നിയമസഭ സ്‌പീക്കർ, ചീഫ് സെക്രട്ടറി (President, Governor, Assembly Speaker and Chief Secretary) എന്നിവർക്കും നോട്ടിസിന്‍റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിപക്ഷ നേതൃയോഗത്തിന് നിർദേശം നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയെയും കോടതിയെയും സമീപിക്കേണ്ടതായി വരുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമര്‍പ്പിക്കേണ്ടതായി വന്നാല്‍, അവർക്ക് ആത്യന്തികമായി പ്രതിപക്ഷ നേതാവിലൂടെ കടന്നുപോകേണ്ടിവരും. എന്നാൽ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാതെ ഭരണഘടനയില്‍ ഒഴിവ് കാണിക്കുകയാണ് ബിജെപി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് നിരവധി അധികാരങ്ങളും ചുമതലകളുമുണ്ട്. ലോകായുക്ത, ഡെപ്യൂട്ടി ലോകായുക്ത, കെപിഎസ്‌സി അംഗങ്ങൾ, വിവരാവകാശ കമ്മിഷണർ, ഉപഭോക്തൃ യൂണിയൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജസ്റ്റിസ് ബോർഡ്, മറ്റ് ഭരണഘടന തസ്‌തികകൾ (Lokayukta, Deputy Lokayukta, KPSC members, RTI Commissioner, Consumer Union, Administrative Justice Board and other constitutional posts) എന്നിവയുടെ നിയമനങ്ങളിൽ പ്രതിപക്ഷ നേതാവിന്‍റെ പങ്കാളിത്തം അനിവാര്യമാണെന്നും അമൃതേഷ് നോട്ടിസിൽ കൂട്ടിചേര്‍ത്തു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സജീവമായി പ്രവർത്തിക്കാതെ വരുമ്പോൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്നു. കൂടാതെ സർക്കാരിന്‍റെ അഴിമതി, ദുരുപയോഗം, അധികാര ദുർവിനിയോഗം എന്നിവയ്‌ക്കെതിരെ ശബ്‌ദമുയർത്താൻ പ്രതിപക്ഷ നേതാവിന് അവകാശമുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാതിരുന്നാല്‍ അത് ജനങ്ങള്‍ക്കും പ്രശ്‌നമാണ്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് നൂറ് ദിവസം പിന്നിട്ടുവെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്ക് ഒരു എംഎൽഎയെയും ബിജെപി ശുപാര്‍ശ ചെയ്‌തിട്ടില്ല. പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവിനെ നിയമിക്കുക എന്നത് ബിജെപിയുടെ കടമയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഭരണഘടനയനുസരിച്ച് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാതെ പ്രതിഷേധങ്ങളും കുത്തിയിരിപ്പ് സമരങ്ങളും നടത്തി ഭരണപക്ഷത്തെ തിരിയ്ക്കാനാണ് ബിജെപി ശ്രമിച്ചത്. കാബിനറ്റ് തലത്തിലുള്ള പദവിയും സുപ്രധാന ചുമതലകളും പ്രതിപക്ഷ നേതാവ് എന്ന പദവി നിര്‍വഹിക്കുന്നവര്‍ക്കുണ്ട്. നിയമവിരുദ്ധത, അനീതി, അഴിമതി, സ്വജനപക്ഷപാതം, സർക്കാരിന്‍റെ അധികാര ദുർവിനിയോഗം എന്നിവയ്‌ക്കെതിരെ നിയമസഭയ്‌ക്കകത്തും പുറത്തും ജനങ്ങൾക്കുവേണ്ടി ശബ്‌ദമുയർത്തേണ്ട ആളാണ് പ്രതിപക്ഷ നേതാവ്. എന്നാൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാതെ ഭരണഘടനയില്‍ വിള്ളല്‍ സൃഷ്‌ടിക്കുകയാണ് ബിജെപി എന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: 'ജെഡിഎസ് - ബിജെപി സീറ്റ് വിഭജന ചർച്ച നടന്നിട്ടില്ല'; സഖ്യനീക്കത്തില്‍ എച്ച്‌ഡി കുമാരസ്വാമി

Last Updated : Sep 10, 2023, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.