ജയ്‌പൂർ : മുൻ യുപിഎ സർക്കാർ ശക്തിപ്പെടുത്തിയ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തുവെന്ന് രാഹുൽ ഗാന്ധി. തിങ്കളാഴ്‌ച (16.05.2022) രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിൽ നടന്ന റാലിയിൽ ആണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിർശനം.
ബിജെപിയും പ്രധാനമന്ത്രി മോദിയും രണ്ട് ഇന്ത്യ സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. ഒന്ന് സമ്പന്നർക്കും തെരഞ്ഞെടുത്ത 'മൂന്ന് വ്യവസായികൾക്കും' വേണ്ടിയും മറ്റൊന്ന് ദലിതർക്കും കർഷകർക്കും ദരിദ്രർക്കും വേണ്ടിയുള്ള ഇന്ത്യയും എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വേണ്ടത് ഒരേയൊരു ഇന്ത്യ മാത്രമാണ് എന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ആക്രമിച്ചു. പ്രധാനമന്ത്രി നോട്ട് നിരോധനം ഏർപ്പെടുത്തി, ജിഎസ്‌ടി നടപ്പിലാക്കിയതിലെ പോരായ്‌മകൾ, അതിന്‍റെയൊക്കെ ഫലമായി സമ്പദ്‌വ്യവസ്ഥ തകർന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.