ഭോപ്പാൽ : എം.ബി.ബി.എസ് കോഴ്‌സിൽ ആർ.എസ്.എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാര്‍ ബി.ജെ.പി നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങൾ ചേര്‍ക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ.
ഇതുസംബന്ധിച്ച് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് എഴുതിയ കുറിപ്പ് ചോർന്നിരുന്നു.ഇതോടെയാണ് നീക്കം പുറത്തായത്. വിദ്യാർഥികളുടെ ബൗദ്ധിക വികാസത്തിനായാണ് രാജ്യത്തെ ചിന്തകരുടെ മൂല്യാധിഷ്ഠിത തത്വങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാദം.
ALSO READ: മറയൂര്‍ സര്‍ക്കാര്‍ സ്കൂള്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി
ചരക മഹർഷി, ആയുർവേദ പണ്ഡിതനായ ആചാര്യ സുശ്രുതൻ തുടങ്ങിയവരുടെ അധ്യായങ്ങളും കോഴ്‌സിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ബി.ജെ.പി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കോൺഗ്രസ് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. എല്ലായിടത്തും കാവിവത്കരണത്തിനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.