ETV Bharat / bharat

അസമില്‍ ബിജെപി മാഫിയയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എൻഡിഎക്ക് രണ്ട് വിഭാഗങ്ങളുണ്ടെന്നും അവ രണ്ടും ജനങ്ങളെ ഒറ്റിക്കൊടുത്തിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി വിമർശിച്ചു.

priyanka gandhi in assam  Congress leader Priyanka Gandhi  priyanka rally in assam  പ്രിയങ്കാ ഗാന്ധി  അസം ഭാരതീയ ജനതാ പാർട്ടി
അസം ഭാരതീയ ജനതാ പാർട്ടി മാഫിയയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി
author img

By

Published : Mar 22, 2021, 5:01 PM IST

ദിസ്‌പൂർ: അസമിലെ ഭാരതീയ ജനതാ പാർട്ടി മാഫിയയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എൻഡിഎക്ക് രണ്ട് വിഭാഗങ്ങളുണ്ടെന്നും അവ രണ്ടും ജനങ്ങളെ ഒറ്റിക്കൊടുത്തിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. ദിസ്‌പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായയിരുന്നു പ്രിയങ്കാ ഗാന്ധി.

അസമിലെ ബിജെപി നേതൃത്വം മഹാഭാരതത്തിലെ 'ധൃതരാഷ്ട്രർ', 'ശകുനി' എന്നിവരെ പോലെയാണ്. 'ധൃതരാഷ്ട്രർ അന്ധനായ ഒരു ഭരണാധികാരിയായിരുന്നു, ശകുനി രാഷ്ട്രീയ കൃത്രിമനായിരുന്നു. ഇരുവരെയും പോലെ പ്രവർത്തിച്ച നേതൃത്വം അസം ജനതയെ ഒറ്റിക്കൊടുത്തു. ശകുനിയെപ്പോലെ ആളുകളെ മാത്രം വഞ്ചിക്കുന്ന അഴിമതി നിറഞ്ഞ സർക്കാരാണിത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് തീരുമാനിക്കാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മുഖ്യമന്ത്രിയെ ബഹുമാനിക്കാൻ കഴിയാത്തവരാണ് ഇവർ. സ്ഥിരതയും ഐക്യവും ഇല്ലാത്തവർ എങ്ങനെ ജനങ്ങൾക്ക് ഉറപ്പ് നൽകുമെന്നും പ്രിയങ്കാ ഗാന്ധി പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.