ന്യൂഡല്‍ഹി : ഡല്‍ഹി ബിജെപി അധ്യക്ഷനെ രണ്ട് മണിക്കൂർ ചോദ്യം ചെയ്‌ത് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്. കൊവിഡിന്‍റെ രണ്ടാം ഘട്ട വ്യാപന സമയത്ത് പാര്‍ട്ടി പുറത്തിറക്കിയ ഓക്‌സിജൻ വാനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനായിരുന്നു ചോദ്യം ചെയ്യല്‍.
ഓക്‌സിജൻ കരിഞ്ചന്തയെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന ശക്തമാക്കാൻ ഡല്‍ഹി ഹൈക്കോടതി സർക്കാരിന് നിർദേശം നല്‍കിയിരുന്നു. ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അധികൃതര്‍ എല്ലാ രേഖകളും വ്യാഴാഴ്‌ച രണ്ട് മണിക്ക് മുമ്പ് ഡ്രഗ് കണ്‍ട്രോള്‍ ഓഫീസിലെത്തിക്കണമെന്ന് നിർദേശിച്ചു.
also read: കൊവിഡ് മൂന്നാം തരംഗം നേരിടാൻ യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
എന്നാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഓക്‌സിജൻ, മരുന്ന്, മറ്റ് കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ എന്നിവ അനധികൃതമായി വില്‍ക്കുന്നയിടങ്ങളില്‍ പരിശോധന നടത്തേണ്ടതിന് പകരം, കോടതി ഉത്തരവ് ഉപയോഗിച്ച് ഡൽഹി സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്നും നിര്‍ദേശം ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.