ETV Bharat / bharat

ടിആര്‍എസ് എംഎല്‍എയുടെ വീട് ആക്രമിച്ച 53 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ ടി‌ആർ‌എസ് വർക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ‌ടി‌ആർ ശക്തമായി അപലപിച്ചു.

BJP cadre attack  TRS MLA  BJP latest news  trs mla news  trs latest news  ബിജെപി വാര്‍ത്തകള്‍  ടിആര്‍എസ് വാര്‍ത്തകള്‍  എംഎല്‍എയുടെ വീട് ആക്രമിച്ചു
ടിആര്‍എസ് എംഎല്‍എയുടെ വീട് ആക്രമിച്ച 53 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
author img

By

Published : Feb 1, 2021, 1:27 AM IST

ഹൈദരാബാദ്: പരമലയില്‍ നിന്നുള്ള നിയമസഭാംഗമായ ടിആർഎസ് നേതാവ് സി. ധർമ്മ റെഡ്ഡിയുടെ വീട് ആക്രമിച്ച കേസിൽ 53 ബിജെപി പ്രവർത്തകരെ പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. ധര്‍മ റെഡ്ഡിയുടെ ഹൻമകോണ്ടയിലെ വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. ഗ്രാമത്തിലുള്ള ഒരു ട്രസ്റ്റില്‍ സാമ്പത്തിക തിരിമറി നടക്കുന്നുണ്ടെന്നും, സംഭാവന ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ധര്‍മ റെഡ്ഡി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

അക്രമത്തിന്‍റെ ദൃശ്യങ്ങള്‍

ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ ടി‌ആർ‌എസ് വർക്കിങ് പ്രസിഡന്‍റും മന്ത്രിയുമായ കെ‌ടി‌ആർ ശക്തമായി അപലപിച്ചു. ജനാധിപത്യത്തിൽ ഇത്തരം ശാരീരിക ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സംസ്ഥാനമെന്ന് ആവശ്യത്തിന് നേതൃത്വം നൽകിയ പാർട്ടിയാണ് ടിആർഎസ് എന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തോട് പറഞ്ഞു.

ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്ത ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണം നടത്തുകയാണെന്ന് കെ.ടി.ആർ പറഞ്ഞു. മൂല്യങ്ങളുടെ രാഷ്ട്രീയം തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരം അക്രമങ്ങള്‍ തുടരാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ, ടി.ആർ.എസിനും തങ്ങള്‍ക്കൊപ്പമുള്ളവരെ സംരക്ഷിക്കാനുള്ള ശക്തിയും കരുത്തുമുണ്ടെന്ന് അവർ ഓർക്കണം കെടിആര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.