ഛണ്ഡീഖഡ്: പഞ്ചാബില്‍ തോക്ക് ചൂണ്ടി പണവും ബൈക്കും തട്ടിയെടുത്തു. താണ്‍ തരണ്‍ ജില്ലയിലെ പണ്ടോരി ഗോല ഗ്രാമത്തിന് സമീപത്താണ് സംഭവം. രണ്ട് ഇരുചക്രവാഹനത്തിലെത്തിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
ജൻഡിയാല ചൗക്ക് സ്വദേശിയില്‍ നിന്നും 44,000 രൂപയും ബൈക്കും എടിഎം കാര്‍ഡുമാണ് ആറംഗ സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.