പറ്റ്ന: ബിഹാറിന് പ്രത്യേക പദവി വേണമെന്ന (SPECIAL STATUS) ആവശ്യവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും രംഗത്ത്. അടുത്തിടെയായി സംസ്ഥാനം കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിതീഷ് വീണ്ടും ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നതില്‍ ഇനിയും അമാന്തം ഉണ്ടാകരുതെന്നും കേന്ദ്രസര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പദവി അനുവദിച്ചില്ലെങ്കില്‍ താന്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കേന്ദ്രത്തിന്‍റെ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ അത് ബിഹാറിന്‍റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എതിരാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (DEVELOPMENT) പാറ്റ്നയിലെ ബാപു ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയുമായി(chief minister enterpreur scheme) ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
ബിഹാറിന് പ്രത്യേക പദവി എന്ന ആവശ്യം നിരവധി തവണ കേന്ദ്രത്തിന് മുന്നില്‍ വച്ചതാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. നിരവധി പേര്‍ക്ക് സഹായം ആവശ്യമുണ്ട്. ഇവരുടെ എല്ലാം ആവശ്യം നിറവേറ്റാന്‍ ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും. അത് കൊണ്ടാണ് പ്രത്യേക പദവി ആവശ്യപ്പെടുന്നത്. പ്രത്യേക പദവി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിന് പകരം കേവലം രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഉയര്‍ത്താനാകും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്ന ഒരു കാലം ബിഹാറിന് ഉണ്ടായിരുന്നു. വികസനം തുടങ്ങുന്നത് തന്നെ ഇവിടെ നിന്നായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം ഏറെ പിന്നാക്കം പോയിരിക്കുകയാണ്. അത് കൊണ്ട് തന്നെ മുന്നിലേക്ക് വരണമെങ്കില്‍ പ്രത്യേക പദവി ആവശ്യമാണ്.
ബിഹാര്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ക്കൊന്നും മതിയായ പ്രചാരണം ലഭിക്കുന്നില്ലെന്ന പരാതിയും നിതീഷ് കുമാര്‍ പങ്കുവച്ചു. കേന്ദ്ര സര്‍ക്കാരാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് കുഴപ്പമില്ല. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് ചിലര്‍ വരുന്നു. അവര്‍ക്ക് തോന്നിയതൊക്കെ പറയുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ഏറെ ഇടം കിട്ടുന്നു. എന്നാല്‍ ബിഹാറിന് പ്രത്യേക പദവി വേണമെന്ന തന്‍റെ ആവശ്യം കൂടി നിങ്ങള്‍ ഒരു പ്രസിദ്ധീകരിക്കണമെന്ന് ഞാന്‍ തൊഴുകൈയ്യോെട അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ജാതി തിരിച്ചുള്ള സര്‍വേ പൂര്‍ത്തിയായെന്നും ഇത് എല്ലാ ജാതിയിലുള്ളമുള്ളവര്‍ക്ക് ഗുണകരമാകുമെന്നും നിതീഷ് പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് നിയമസഭ പാസാക്കി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പിടേണ്ടതുണ്ട്. ഗവര്‍ണര്‍ ഇപ്പോള്‍ സംസ്ഥാനത്തിനില്ല. അദ്ദേഹം വന്നാലുടന്‍ ബില്ലില്‍ ഒപ്പിടും ഉടന്‍ തന്നെ നിയമാകുമെന്നും നിതീഷ് വ്യക്തമാക്കി.