പട്ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ സജീവകേസുകളുടെ എണ്ണം 5162 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് പട്നയിലാണ്. 219 കേസുകളാണ് പട്നയില്‍ സ്ഥിരീകരിച്ചത്. അതേസമയം ബിഹാറിൽ പട്ന, ജാമുയി, ബെറ്റിയ എന്നീ മൂന്ന് ജില്ലകളിൽ കൊവിഡ് -19 വാക്സിൻ ഡ്രൈ റണ്‍ നടന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,078 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,03,05,788 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബിഹാറില്‍ 397 പേര്‍ക്ക് കൂടി കൊവിഡ്
ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5162 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.