ETV Bharat / bharat

ബിഹാറിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ച് മരണം - ബിഹാറിൽ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം

സ്‌ഫോടനത്തിന്‍റെ തീവ്രതയിൽ ഫാക്‌ടറി കെട്ടിടം പൂർണമായും തകർന്നു

Explosion in Saran Bihar  Building explosion due to firecracker manufacture in Saran district Bihar  Five dead four injured in firecracker manufacture unit blast in Bihar  ബിഹാറിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം  ബിഹാറിൽ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം  ബിഹാറിൽ പടക്ക ഫാക്‌ടറിയിൽ സ്‌ഫോടനം
ബിഹാറിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; അഞ്ച് മരണം
author img

By

Published : Jul 24, 2022, 5:29 PM IST

സരൺ: ബിഹാറിൽ പടക്കങ്ങൾ നിർമിക്കുന്ന ഫാക്‌ടറി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. സരൺ ജില്ലയിൽ ഖൈറ മേഖലയിലെ ഖുദൈബാഗിലാണ് ഞായറാഴ്‌ച(24.07.2022) അപകടമുണ്ടായത്. സ്‌ഫോടനത്തിന്‍റെ തീവ്രതയിൽ ഫാക്‌ടറി കെട്ടിടം പൂർണമായും തകർന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.

വിവരമറിഞ്ഞ് പ്രാദേശിക ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് നാല് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൂടുതൽ പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഫോടനത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.