പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അജ്ഞാതന്‍റെ മർദ്ദനം. സംഭവത്തില്‍ ബിഹാറിലുടനീളം പ്രതിഷേധം ശക്തമാണ്. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും വ്യക്തിപരമായ ആവശ്യത്തിനുമായി ഭക്ത്യാർപൂരിൽ എത്തിയപ്പോഴാണ് സംഭവം. ഇവിടെ വച്ച് സ്വാതന്ത്ര്യ സമര സേനാനിയായ ശീല്‍ഭാദ്ര യാജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു നിതീഷ് കുമാർ.
Also Read: ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞ് തമിഴ് അക്ഷരങ്ങള്‍; അപൂര്‍വ നിമിഷത്തിന് സാക്ഷിയായി എം.കെ സ്റ്റാലിന്‍
പരിപാടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് എത്തിയ യുവാവ് അദ്ദേഹത്തിന്‍റെ മുഖത്ത് അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ടീ-ഷർട്ടും പാന്‍റും ധരിച്ച അക്രമിയെ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ കീഴടക്കി പൊലീസിന് കൈമാറി. അക്രമിയെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം അക്രമിയെ കുറിച്ച് യാതൊരു വിവരവും ബിഹാർ പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ കുട്ടിക്കാലം ചെലവഴിച്ച സ്ഥലം കൂടിയാണ് ഭക്ത്യാർപൂര്‍.