മുംബൈ : ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണ വില്‍സണ് ഇടക്കാല ജാമ്യം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രണ്ട് ആഴ്‌ചത്തേക്കാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.
also read: അപകീര്‍ത്തികരമായ പരാമര്‍ശം: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍
ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചത്. സെപ്റ്റംബര്‍ 16ന് 30ാം ഓര്‍മദിന ചടങ്ങുകള്‍ നടക്കും. 2018 ജൂലൈയില്‍ യുഎപിഎ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റ്റിലായ വില്‍സണ്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.