ന്യൂഡൽഹി: കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. പ്രതിഷേധിക്കുന്ന കർഷകരെ അതിർത്തിയിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ അവർ രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളെ കാര്‍ഷിക ചന്തകള്‍ക്ക് സമാനമാക്കി മാറ്റുമെന്ന് രാകേഷ് ടികായത് പറഞ്ഞു. ഗാസിപൂർ, തിക്രി അതിർത്തികളിൽ നിന്ന് ബാരിക്കേഡുകളും സിമന്‍റ് കട്ടകളും നീക്കം ചെയ്‌ത് രണ്ട് ദിവസത്തിന് ശേഷമാണ് രാകേഷ് ടികായതിന്‍റെ ട്വീറ്റ്.
ALSO READ: കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി
ജെ.സി.ബി. ഉപയോഗിച്ച് ഇവിടുത്തെ ടെന്‍റുകൾ പൊളിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ചെയ്‌താൽ കർഷകർ പൊലീസ് സ്‌റ്റേഷനുകളിലും ഡിഎം ഓഫീസുകളിലും ടെന്‍റുകൾ സ്ഥാപിക്കുമെന്നും ടികായത് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്‌ച രാത്രി കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്ന തിക്രി, ഗാസിപൂർ അതിർത്തികളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഡൽഹി പൊലീസ് നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു.
കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബറിൽ കർഷകർ തലസ്ഥാനത്തിന് ചുറ്റുമുള്ള വിവിധ അതിർത്തി ക്രോസിങ് പോയിന്‍റുകളിൽ ഒത്തുകൂടിയപ്പോൾ കൂറ്റൻ ആണികളും കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകളും സഹിതം റോഡുകളിൽ പൊലീസ് വിപുലമായ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.