ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യം തൃപ്തികരമാണെന്നും നദ്ദ ട്വീറ്റ് ചെയ്തു. തന്നോട് സമ്പർക്കത്തിൽ വന്നവരെല്ലാം ക്വാറന്‍റൈനിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പര്യടനത്തിന്‍റെ ഭാഗമായി നദ്ദ കഴിഞ്ഞ ദിവസങ്ങളിൽ ബംഗാളിൽ എത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊവിഡ് പോസിറ്റീവ് ആയിരുന്നു.