ന്യൂഡൽഹി: ഇന്ത്യന്‍ ജനാധിപത്യം വീണ്ടും വീണ്ടും പരീക്ഷണത്തിലാണെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങള്‍ തെരുവിലിറങ്ങുകയാണെന്നും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുകയായിരുന്നു പ്രണബ് കുമാര്ഡ മുഖര്‍ജി. യുവാക്കളുടെ ശബ്ദമാണ് ഉയരുന്നത്. ഭരണഘടനയിലുള്ള അവരുടെ വിശ്വാസമാണ് പ്രതിഷേധത്തിലൂടെ കാണുന്നത്.
ഇന്ത്യയുടെ 70-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമവായം ആണ് ജനാധിപത്യത്തിന്‍റെ നട്ടെല്ല്. സമവായമാണ് ജനാധിപത്യത്തിന്‍റെ ഉപജീവനമാര്‍ഗം. ചര്‍ച്ചകളും സംവാദങ്ങളും നടക്കുമ്പോഴാണ് ജനാധിപത്യത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നത്.
ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പങ്ക് വളരെ ശ്രദ്ധേയമാണ്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ന്യായമായ പോളിങ് ഉറപ്പാക്കുക എന്നത് എളുപ്പമുള്ള ജോലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.