ETV Bharat / bharat

ഇന്ത്യ - ചൈന സംഘര്‍ഷം; തര്‍ക്ക പരിഹാരം ആരംഭിച്ചുവെന്ന് നയതന്ത്ര വിദഗ്ധന്‍

author img

By

Published : May 30, 2020, 9:50 AM IST

മുതിർന്ന പത്രപ്രവർത്തക സ്‌മിത ശർമ നയതന്ത്ര വിദഗ്‌ധനായ ജയദെവ രനദയുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം

Smita Sharma  China expert  Jayadeva Ranade  ഇന്ത്യൻ സുരക്ഷാ സേന  ചൈന- ഇന്ത്യ തർക്കം  ജയദേവ രനദ
എല്‍‌എ‌സി ആയുധമാക്കി നഷ്ടമായ പേര് വീണ്ടെടുക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ശ്രമമെന്ന് ജയദേവ രനദ

ഇന്ത്യൻ സുരക്ഷാ സേനയും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും (പി‌എൽ‌എ) തമ്മില്‍ എൽ‌എസിയില്‍ (അതിര്‍ത്തി നിയന്ത്രണ രേഖ) ഒന്നിലധികം സ്ഥലങ്ങളിൽ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ചില ചർച്ചകൾ ഉന്നത തലങ്ങളില്‍ ആരംഭിച്ചുവെന്നും പിരിമുറുക്കങ്ങൾ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥനും നയതന്ത്ര വിദഗ്‌ധനുമായ ജയദേവ രനദ പറഞ്ഞു.

2008ൽ കാബിനറ്റ് സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച രനദ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗമായും പ്രവർത്തിക്കുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും തന്‍റെ അധികാര മേല്‍കോയ്‌മ നഷ്ടപ്പെട്ടിട്ടില്ല എന്നു പാശ്ചാത്യ ലോകത്തിന് മനസിലാക്കി കൊടുക്കാനും ഷി ജിന്‍ പിങ് നടത്തുന്ന വഴിതിരിച്ചുവിടല്‍ തന്ത്രമാണ് എൽ‌എസിയില്‍ നിലവിലുള്ള തര്‍ക്കത്തിന് കാരണമെന്ന് അദ്ദേഹം വാദിക്കുന്നു. ഈ അടുത്ത കാലത്തൊന്നും ഉണ്ടാകാത്തത് പോലെയാണ് ഷി ജിന്‍ പിങ്ങിനെതിരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയുംം ജനങ്ങൾ പരസ്യമായി വിമർശനം ഉന്നയിക്കുന്നത്.

2049 ഓടെ യു‌എസ്‌എയെ മറികടന്ന്‌ ലോകശക്തിയായി മാറാനുള്ള ചൈനയുടെ ആഗ്രഹം ഇതോടെ പരാജയപ്പെട്ടതായി ചൈനീസ് പൗരന്മാർ വീക്ഷിക്കുന്നു. ചൈനയെയും ടിബറ്റിനെയും കുറിച്ചുള്ള നിരവധി സുപ്രധാന പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയായ രനദ ന്യൂഡൽഹി-ബെയ്‌ജിങ് ബന്ധത്തിന്‍റെ ഊഷ്‌മളത കുറവ് പരിഗണിക്കാതെ തായ്‌വാനുമായുള്ള വ്യാപാര ബന്ധം ഗണ്യമായി വർധിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുന സംഘടിപ്പിച്ചത് പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ ചൈനയുടെ തന്ത്രപരമായ നിക്ഷേപത്തെ ബാധിക്കുന്നതിനാൽ എൽ‌എസിയിലെ പിരിമുറുക്കങ്ങളുമായി അതിനു ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെയ്‌ജിങ് പുറത്തിറക്കിയ പ്രസ്‌താവനകളുടെ പശ്ചാത്തലത്തിൽ ചൈന ഒരു അനുരജ്ഞനം പരിഗണിക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ബെയ്‌ജിങ് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കില്‍ എല്‍‌എ‌സിയില്‍ നുഴഞ്ഞുകയറ്റം നടക്കില്ലായിരുന്നു. നുഴഞ്ഞുകയറ്റങ്ങൾ നടക്കാതിരിക്കാൻ ആവശ്യമായ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. എന്നിട്ടും അവ സംഭവിച്ചു. ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നതും അവർ ചെയ്യുന്നതും എനിക്ക് വിശ്വാസമില്ല. കാര്യങ്ങൾ കൈവിട്ടുപോയാൽ ഇന്ത്യക്ക് അത് നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുസ്ഥിരമാണ്. ഇത് നിയന്ത്രിക്കാവുന്നതാണ്. സാഹചര്യത്തിന്‍റെ തീവ്രത ഇല്ലാതാക്കുന്നതിനുള്ള ആദ്യപടിയാണിത്.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മധ്യസ്ഥത സംബന്ധിച്ച താങ്കളുടെ കാഴ്‌ചപ്പാടുകൾ എന്താണ്?

പാക്കിസ്ഥാനുമായി സമാനമായ ഒരു കാര്യം അദ്ദേഹം മുമ്പ് ചെയ്‌തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് തീർച്ചയായും ചൈനീസ് സര്‍ക്കാരിനെ അസ്വസ്ഥരാക്കുന്നു. അത്തരം ഒരു ക്രമീകരണത്തിനും ചൈന തയ്യാറാകില്ല.

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ചൈനയെ യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുന്ന ഈ സാഹചര്യത്തില്‍ ചൈന സൈനിക നീക്കത്തിന് മുതിരുമോ?

ചൈന പ്രകോപനപരമായ എന്തെങ്കിലും ചെയ്‌താൽ ഇന്ത്യന്‍ സേനയിൽ നിന്ന് തിരിച്ചടി ഉണ്ടാകും. നിലവിലെ അവസ്ഥയിലേക്ക് മടങ്ങുന്നതിന് ഇന്ത്യ നയതന്ത്ര കരാറിന് തയാറാകും. ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ ആദ്യം നിന്നിടത്തേക്ക് മടങ്ങുമെന്നാണ് ഇതിനർഥം. ഇന്ന് ആഗോളതലത്തിൽ ഒരു വലിയ ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് അവരുടെ വിദേശ രഹസ്യാന്വേഷണ ബ്യൂറോ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടുണ്ട്. ചൈനയ്‌ക്കെതിരായ അന്താരാഷ്ട്ര വികാരങ്ങളെക്കുറിച്ചും റിപ്പോർട്ട് പറയുന്നു. ലോകത്തെ ചൈന വിരുദ്ധ വികാരങ്ങളെ യു എസ് നയിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അതിനാൽ ചൈന തീർച്ചയായും ആശങ്കാകുലരാണ്.

ഇന്ത്യയും കൊവിഡ് മഹാമാരിയെ നേരിടുകയാണ്. കൊവിഡിന് എതിരായ യുദ്ധത്തിന്‍റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ല. നാം ദുര്‍ബ്ബലരായിരിക്കുന്ന സമയത്ത് അതിർത്തിയിൽ ചൈന സംഘർഷങ്ങൾ വർധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിനാൽ, ജന വികാരം എങ്ങനെ തങ്ങളെ ബാധിക്കുമെന്ന് ചൈനീസ് സര്‍ക്കാരിന് മനസിലാകും. ഇനി മുതൽ സഖ്യകക്ഷികളെ കണ്ടെത്തുന്നതില്‍ ചൈന വിജയിക്കില്ല. ചൈന തന്‍റെ മറ്റ് അയൽ രാജ്യങ്ങളോടും ഇതേ ധാർഷ്ട്യം പ്രകടിപ്പിക്കുന്നുണ്ട്. പ്രതികാരം ചെയ്യാൻ ഇപ്പോൾ മറ്റുള്ളവർ വളരെ ദുർബലരാണെന്ന് ചൈന കരുതുന്നു. ചൈനീസ് രഹസ്യാന്വേഷണ ബ്യൂറോയുടെ റിപ്പോർട്ടിൽ ഇന്ത്യൻ സൈന്യത്തെ കൊവിഡ് ബാധിച്ചതായി പരാമർശിക്കുന്നുണ്ട്. പക്ഷെ ഇത് യാഥാർഥ്യമല്ല.

ഷി ജിന്‍ പിങ് നയിക്കുന്ന സര്‍ക്കാര്‍ നേരിടുന്ന ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ എൽ‌എസിയിൽ ചൈനയുടെ ആക്രമണ പ്രവർത്തനങ്ങൾ ഒരു വഴിതിരിച്ചുവിടൽ തന്ത്രമാണെന്ന് കാണാൻ കഴിയുമോ?

ചൈനയുടെ രാഷ്ട്രീയ നേതൃത്വത്തിന് ആന്തരിക ചലനാത്മകത വളരെ പ്രധാനമാണ്. ആളുകൾ പുറത്തുവന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഷി ജിന്‍ പിങ്ങിനെ വിമർശിക്കുന്നതും അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു. ചൈനയിൽ മുമ്പ് അധികം കേട്ടുകേള്‍വിപോലും ഇല്ലാത്ത ഒരു സംഭവമാണ് ഇത്. അതിനാൽ തന്നെ ഷി ജിന്‍ പിങ് വളരെയധികം സമ്മർദ്ദത്തിലാണ്. ഇത്രയും വലിയ പരസ്യ വിമർശനങ്ങൾ നേരിട്ട മറ്റൊരു ചൈനീസ് നേതാവിനെ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ലോകം കണ്ടിട്ടില്ല. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തിനിടയിലും ഡെങ് സിയാവോപ്പിംഗിനെ പോലും ആളുകൾ അത്ര വിമർശിച്ചിട്ടില്ല. ഇത് അസാധാരണമാണ്. ഷി ജിന്‍ പിങ്ങിനെതിരെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പലരും വിമർശനമുന്നയിച്ചത്. അതിനർഥം തിരിച്ചൊരു പ്രതികരണം അവർ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്.

രണ്ടാമതായി സാമ്പത്തിക രംഗത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ചൈനീസ് നേതൃത്വം പരാജയപ്പെട്ടുവെന്ന ധാരണ ജനങ്ങളുടെ ഇടയില്‍ വളരുന്നു. ചൈനയിലെ ആളോഹരി വരുമാനം ഉയർന്നില്ല എന്നു മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്‌മ 20 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർന്നു. അതിനുപുറമെ 2049 ഓടെ യുഎസിനെ മറികടയ്ക്കാമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കഴിവ് സര്‍ക്കാരിന് ഇല്ലെന്നും നേതൃത്വത്തിന് വഴി തെറ്റിപ്പോയെന്നും ജനങ്ങൾ കരുതുന്നു. അതേ സമയം ഷി ജിന്‍ പിങ് തന്‍റെ പ്രശസ്‌തി തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. കാരണം യു‌എസ്‌എയെ ലോകശക്തിയിൽ മറികടക്കും എന്ന വാഗ്‌ദാനം സമയത്ത് അദ്ദേഹത്തിന്‍റെ പ്രശസ്‌തി ജനങ്ങളുടെ ഇടയിൽ വർധിച്ചിരുന്നു. താൻ വളരെയധികം ചുമതലയുള്ളയാളാണെന്നും ഈ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നണിയിൽ നിന്ന് നയിക്കുന്നത് തുടരുമെന്നും കാണിക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയായി ഹോങ്കോങ്ങിൽ ചൈനയുടെ കർശനമായ നിലപാടാണ് നാം കാണുന്നത്.

തായ്‌വാനോടുള്ള കടുത്ത മനോഭാവവും, എൽ‌എസിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ഉയർന്ന പിരിമുറുക്കവും ചൈനീസ് തന്ത്രത്തിന്‍റെ ഭാഗമാണ്. എൽ‌എസിയിൽ‌ നാം കാണുന്നത് ചൈനീസ് രാഷ്ട്രീയ നേതൃത്വം തന്നെ ആസൂത്രണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒന്നാണ്. മുകളിൽ നിന്ന് ഉത്തരവുകള്‍ ഇല്ലാതെ ഇത്തരം ആക്രമണ പ്രവർത്തനങ്ങൾ നടക്കില്ല. വെസ്റ്റേൺ തിയറ്റർ കമാൻഡിൽ കുറഞ്ഞത് മൂന്ന് സൈനിക ഉപജില്ലകളെങ്കിലും ഉൾപ്പെടുന്നുണ്ട്.

അനൗപചാരിക ഉച്ചകോടികൾ പോലുള്ള പുതിയ സംവിധാനങ്ങൾ ആവശ്യമുണ്ടോ? നിലവിലുള്ള അതിർത്തി പ്രോട്ടോക്കോളുകൾ ഉപയോഗശൂന്യമായോ?

അത്തരം സംവിധാനങ്ങൾ നമുക്ക് ഉപയോഗപ്പെടുത്താം. കക്ഷികളിലൊരാൾ മുൻവിധിയോടെ പ്രവർത്തിക്കുകയും സ്ഥാപിത പ്രോട്ടോക്കോളുകളെ മാനിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത്തരം നടപടികൾ കൊണ്ട് ആര്‍ക്കും പ്രയോജനമില്ല. ഉയർന്ന തലത്തിലുള്ള മീറ്റിങ്ങുകൾ നടത്തുക, തുടര്‍ന്ന് മധുരമായും സൗമ്യമായും സംസാരിക്കുക, തുടർന്ന് നിലവിലുള്ള ക്രമീകരണങ്ങൾക്ക് ഹാനികരമായ എന്തെങ്കിലും ചെയ്യുക എന്നത് ചൈനീസ് തന്ത്രമാണ്. അതിനാൽ, ആരോ ഉചിതമായി പറഞ്ഞത് പോലെ, ഇത് തന്ത്രപരമായ സ്ഥിരതയല്ല, മറിച്ച് ഇന്ത്യയ്‌ക്കെതിരെ ചൈന ഉപയോഗിക്കുന്നത് തന്ത്രപരമായ പ്രക്ഷുബ്ധത എന്ന മാതൃകയാണ്.

തായ്‌വാൻ, വ്യാപാരം, ടിബറ്റ് എന്നിവ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകുമോ?

ചൈനയുടെ നേതൃത്വത്തിലുള്ള ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) ഇതിനകം പ്രശ്‌നത്തിലാണ്. ഷി ജിന്‍ പിങ്ങിനെ വിമർശിക്കുന്ന ചിലർ അടുത്തിടെ സമാപിച്ച അന്താരാഷ്ട്ര പീപ്പിൾസ് കോൺഗ്രസിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പ്രതിനിധികള്‍ക്ക് ഒരു തുറന്ന കത്ത് അയച്ചു. അതില്‍ ബി‌ആര്‍‌ഐ പ്രോജക്റ്റിന്‍റെ ചെലവ് ആരാണ് അംഗീകരിച്ചത് എന്ന് ആരോ ചോദ്യം ചെയ്‌തിരുന്നു. ചൈന തന്നെ തായ്‌വാനുമായി വ്യാപാരം നടത്തുന്നു. ചൂഷണം ചെയ്യാന്‍ നാം പരാജയപ്പെട്ട ഒരു സാമ്പത്തിക അവസരമാണ് തായ്‌വാനിലേത്. ചൈനയുമായുള്ള നമ്മുടെ ബന്ധം എന്തുതന്നെയായാലും നമ്മുടെ സ്വന്തം നേട്ടത്തിനായി നാം ചെയ്യേണ്ട കാര്യമാണിത്. അടുത്ത തലമുറ സാങ്കേതികവിദ്യ ഉൾപ്പെടെ അവിടെ നിന്ന് ധാരാളം നേട്ടങ്ങൾ നേടാനുണ്ട്.

നിയന്ത്രണ രേഖ (എല്‍‌ഒസി), കശ്‌മീർ, എൽ‌എസി എന്നിവയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ബന്ധിപ്പിച്ചിട്ടുണ്ടോ? ഇന്ത്യൻ സൈന്യത്തിന് നിലവിലുള്ള പ്രതിസന്ധി എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു?

ഒരു പൗരനെന്ന നിലയിൽ ഇത് സ്വാഭാവികമായും ആശങ്കാജനകമാണ്. കാരണം ധാരാളം ആളുകളെ ബാധിക്കുന്ന ഒന്നാണ്. ചൈനയും ഇന്ത്യയും പരസ്‌പരം തിരിയുകയും സൈനിക നടപടികളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം നാം ഇഷ്ടപ്പെടുന്നില്ല. എന്നാൽ നാം അതിന് തികച്ചും തയ്യാറാണ്. ഇന്ത്യയുടെ സായുധ മേധാവികൾ കുറച്ചുകാലമായി ഈ അവസ്ഥയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആർട്ടിക്കിൾ 370, 35എ എന്നിവ ഭേദഗതി ചെയ്‌ത് പുതിയ മാപ്പുകൾ പുറത്തിറക്കിയതു മുതലാണ് ചൈനീസ് സർക്കാർ കൂടുതൽ അസ്വസ്ഥരായത്. ചൈനയുടെയും പാകിസ്ഥാന്‍റെയും താൽപര്യങ്ങൾ പരസ്യമായി ഒത്തുചേരുന്നുണ്ടെങ്കിലുംം ഈയിടെയായി ഇരു രാജ്യങ്ങളുടെ ഒത്തുകളി കൂടുതല്‍ പരസ്യമാകുന്നുണ്ട്. യു‌എൻ രക്ഷ സമിതിയില്‍ അടുത്തിടെ നാല് തവണയെങ്കിലും ചൈന കശ്‌മീരിന്‍റെ കാര്യം സൂചിപ്പിച്ചു. അവിടെ ഒരു പൊതു ഘടകമുണ്ട്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ ചൈനയ്ക്ക് ധാരാളം തന്ത്രപരവും സാമ്പത്തികവുമായ താൽപര്യങ്ങളുണ്ട്. അത് പ്രധാനമായും പാക് അധിനിവേശ കശ്‌മീരാണ്. ചൈന ആശങ്കാകുലരാണ്, കാരക്കോറങ്ങൾ ഉൾപ്പെടെയുള്ള പ്രദേശം സുരക്ഷിതമാക്കാൻ ചൈന ആഗ്രഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.