ഭോപ്പാൽ: ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. വ്യവസായിയുടെ മൃതദേഹത്തിന് പകരം കൊവിഡ് രോഗിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്നും നൽകിയത്. 80 കിലോമീറ്ററോളം യാത്ര ചെയ്‌ത ശേഷമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ അറിഞ്ഞത്. ഖണ്ട്വ സ്വദേശിയും വ്യവസായിയുമായ ജെൻഡലാൽ റാത്തോറിനെ നാല് ദിവസം മുമ്പാണ് ഗ്രേറ്റർ കൈലാഷ് ആശുപത്രിയിൽ കാൻസർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ച രാത്രി രോഗം വഷളായതിനെ തുടർന്ന് റാത്തോർ മരിച്ചു. യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാതെയാണ് മൃതദേഹം കൈമാറിയത്.
മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി - private hospital in madhyapradesh
വ്യവസായിയുടെ മൃതദേഹത്തിന് പകരം കൊവിഡ് രോഗിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്നും നൽകിയത്. 80 കിലോമീറ്ററോളം യാത്ര ചെയ്‌ത ശേഷമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ അറിഞ്ഞത്