പട്ന : ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ ആർമി ഹവിൽദാർ സുനിൽ കുമാറിന്‍റെ പുഷ്പാർച്ചന ചടങ്ങ് ബുധനാഴ്ച പട്ന വിമാനത്താവളത്തിൽ നടന്നു.
ചടങ്ങിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സഞ്ജയ് ജയ്‌സ്വാൾ, ആർജെഡി നേതാവ് തേജശ്വി യാദവ് എന്നിവർ പങ്കെടുത്തു. ജൂൺ 15 ന് ലഡാക്കിലെ ഗാൽവാൻ വാലി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ കേണൽ റാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.