തിരുവനന്തപുരം: ലൈന്‍സന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയുളള നടപടി വൈകുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പദ്ധതി നീളുന്നത്.
സംസ്ഥാനത്താകെ 266 ട്രാവൽ ഏജൻസികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്. മൂന്ന് ദിവസത്തിനകം ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാൽ നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പലരും മറുപടി പോലും നൽകിയില്ല.
ഈ സാഹചര്യത്തില്‍ ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. ശക്തമായ നടപടികളെടുക്കും മുമ്പ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ കോടതിയെ സമീപിക്കാനിടയുണ്ട്.
ഈ സാഹചര്യത്തില്‍ നിയമ വകുപ്പിനോട് നിയമോപദേശം തേടാമെന്ന് യോഗം തീരുമാനമെടുത്തു. ലൈസൻസിനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരെ ട്രാവൽ ഏജന്‍റുമാർ ആരും തന്നെ പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
പെർമിറ്റ് ചട്ടം ലംഘിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരായ നടപടി തുടരുകയാണ്. ഇതുവരെ 1133 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പിഴയിനത്തിൽ 41,84000 രൂപയും ഈടാക്കിയിട്ടുണ്ട്.
അനധികൃത ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയുള്ള നടപടി വൈകുന്നു
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതാണ് നടപടി വൈകാന്‍ കാരണം
തിരുവനന്തപുരം: ലൈന്‍സന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയുളള നടപടി വൈകുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പദ്ധതി നീളുന്നത്.
സംസ്ഥാനത്താകെ 266 ട്രാവൽ ഏജൻസികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്. മൂന്ന് ദിവസത്തിനകം ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാൽ നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പലരും മറുപടി പോലും നൽകിയില്ല.
ഈ സാഹചര്യത്തില്‍ ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. ശക്തമായ നടപടികളെടുക്കും മുമ്പ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ കോടതിയെ സമീപിക്കാനിടയുണ്ട്.
ഈ സാഹചര്യത്തില്‍ നിയമ വകുപ്പിനോട് നിയമോപദേശം തേടാമെന്ന് യോഗം തീരുമാനമെടുത്തു. ലൈസൻസിനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരെ ട്രാവൽ ഏജന്‍റുമാർ ആരും തന്നെ പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
പെർമിറ്റ് ചട്ടം ലംഘിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരായ നടപടി തുടരുകയാണ്. ഇതുവരെ 1133 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പിഴയിനത്തിൽ 41,84000 രൂപയും ഈടാക്കിയിട്ടുണ്ട്.
ലൈസൻസില്ലാത്തെ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കെതിരായ നടപടി ഉടനില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിന് മുൻപ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് നടപടി നീളുന്നത്. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം.
സംസ്ഥാനത്താകെ 266 ട്രാവൽ ഏജൻസികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്. മൂന്ന് ദിവസത്തിനകം ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാൽ നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പലരും മറുപടി പോലും നൽകിയില്ല. ഇതോടെ ഗതാഗതമന്ത്രി യോഗം വിളിച്ചു. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശക്തമായ നടപടികളെടുക്കും മുൻപ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതോടെയാണ് നിയമ വകുപ്പിനോട് നിയമോപദേശം തേടാമെന്ന് യോഗം തീരുമാനമെടുത്തത്.
ലൈസൻസിനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരെ ട്രാവൽ ഏജന്‍റുമാർ ആരും പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടുമില്ലെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. അതേസമയം പെർമിറ്റ്ചട്ടം ലംഘിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരായ നടപടി തുടരുകയാണ്.ഇതുവരെ 1133 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പിഴയിനത്തിൽ 41,84000 രൂപയും ഖജനാവിലേക്കെത്തി.
Conclusion: