ETV Bharat / bharat

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ

മുംബൈയിലെ മനോജ് താക്കുറിന്‍റെ ചായക്കട സന്ദര്‍ശിക്കുന്ന എല്ലാ വനിതകള്‍ക്കും ഇന്ന് സൗജന്യ ചായ ലഭിക്കും.

International Women's Day  free tea on Women's Day  Mumbai tea vendor  Maharashtra news  വനിതാ ദിനം  വനിതകള്‍ക്ക് സൗജന്യമായി ചായ മനോജ് താക്കൂര്‍
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ
author img

By

Published : Mar 8, 2020, 10:29 AM IST

മുംബൈ: 'വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ'. ആശയം ചായകടക്കാരന്‍ മനോജ് താക്കൂറിന്‍റേതാണ്. വനിതാ ദിനത്തില്‍ തന്‍റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ചായ നല്‍കും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകള്‍ക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. താക്കൂർ തന്‍റെ ചായക്കടക്ക് സമീപം ഒരു ബാനറും സ്ഥാപിച്ചിട്ടുണ്ട്, അതിൽ "വനിത ദിനാശംസകൾ, ഞങ്ങൾ 2020 മാർച്ച് എട്ട് ആഘോഷിക്കുകയാണ്. എല്ലാ ബഹുമാനപ്പെട്ട വനിതകള്‍ക്കും സൗജന്യമായി ചായ" എന്നെഴുതിയിട്ടുമുണ്ട്.

'ഞാൻ 15 വർഷമായി ചായ വിൽക്കുന്നു. അതിനാൽ ഈ വനിതാദിനത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. വനിതകൾ പതിവായി ഇവിടെ വരാറുണ്ട്. ബാനർ കണ്ടതിന് ശേഷം വനിതകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.' മനോജ് താക്കൂര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.