ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 23ൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാൽപ്പത് വയസ് തോന്നിക്കുന്ന മൃതദേഹത്തിന്റെ കഴുത്തിൽ മുറിവുകളേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. കുറ്റിക്കാട്ടിലാണ് മൃദേഹം കണ്ടെത്തിയത്. ഷർമിള എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവർ കുടുംബത്തോടൊപ്പം റെവ്ല ഖാൻപൂരില് താമസിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും മൂർച്ചയേറിയ വസ്തു കൊണ്ടാണ് കഴുത്തിൽ മുറിവ് ഉണ്ടായതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ദ്വാരക) സന്തോഷ് കുമാർ മീന പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.