ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയിലാണ് യുവതിയുടെ സ്വര്‍ണമാല മോഷ്‌ടാക്കള്‍ കവര്‍ന്നത്. വെള്ളിയാഴ്‌ച ഉച്ചക്ക് ചന്തയില്‍ വെച്ചാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം പ്രതി സഹായിയോടൊപ്പം സ്‌കൂട്ടിയില്‍ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വടക്കു കിഴക്കന്‍ ജില്ലയില്‍ ഉസ്‌മാന്‍പൂരില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കവര്‍ന്നു. ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്‌റ്റംബര്‍ 15 വരെ ഡല്‍ഹിയില്‍ 5131 പിടിച്ചുപറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 2019ല്‍ ഇതേ കാലയളവില്‍ 4514 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.