ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഘതോൾ ഗ്രാമത്തില്‍ വീട് തകർന്ന് വീണ് വയോധിക മരിച്ചു. നക്‌തി ദേവി (80) എന്ന സ്ത്രീയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന നക്‌തി ദേവിയുടെയും മകൾ പീതാംബരി ദേവിയുടെയും മുകളിലേക്ക് വീട് ഇടിഞ്ഞ് വീഴുകയായിരുന്നു.
പീതാംബരി ദേവി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നക്‌തി ദേവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയില്‍ നിന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്ന് ദേവപ്രയാഗ് എസ്.ഡി.എം സന്ദീപ് തിവാരി പറഞ്ഞു. കല്ലുകൾ കൊണ്ട് നിര്‍മിച്ച വീട് ഏറെ പഴക്കം ചെന്നതും തകര്‍ന്ന നിലയിലുമായിരുന്നു.
ഉത്തരാഖണ്ഡിൽ വീട് തകർന്ന് വീണ് വയോധിക മരിച്ചു - വീട് തകർന്ന് വീണു
ഉറങ്ങിക്കിടന്നിരുന്ന നക്‌തി ദേവിയുടെയും മകൾ പീതാംബരി ദേവിയുടെയും (48) മുകളിലേക്ക് വീട് ഇടിഞ്ഞ് വീഴുകയായിരുന്നു.