ലക്‌നൗ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മഥുരയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാർക്കറ്റിലേക്ക് പോയ സ്ത്രീയുടെ ദേഹത്ത് ഒരു കൂട്ടം യുവാക്കൾ ആസിഡ് എറിയുകയായിരുന്നു. ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്‌ത്രീയുടെ നില തൃപ്തികരമാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു. നാലുപേർ ചേർന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് സ്ത്രീയുടെ ഭർത്താവ് പരാതി നൽകി. സ്ത്രീയുടെ ഭർത്താവ് അഭിഭാഷകനാണെന്നും പ്രതികളുമായി തർക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
യുപിയില്‍ ആസിഡ് ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
മഥുരയിലാണ് സംഭവം നടന്നത്. മാർക്കറ്റിലേക്ക് പോയ സ്ത്രീയുടെ ദേഹത്ത് ഒരു കൂട്ടം യുവാക്കൾ ആസിഡ് എറിയുകയായിരുന്നു.