ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 78,761 പോസിറ്റീവ് കേസുകളും 948 മരണങ്ങളുമാണ്. ആകെ 35,42,734 രോഗികളിൽ 7,65,302 സജീവ കേസുകളാണുള്ളത്. 27,13,934 രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 63,498 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്‌ട്രയിലാണ്. ഇവിടെ 1,85,467 സജീവ കേസുകളാണ് ഉള്ളത്. 97,681 സജീവ കേസുകളുള്ള ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ 14,040 സജീവ കേസുകളും കർണാടകയിൽ 86,465 സജീവ കേസുകളുമാണുള്ളത്. കഴിഞ്ഞ ദിവസം 10,55,027 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇന്ത്യയിൽ ആകെ 4,14,61,636 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.