ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 52,050 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,55,746 ആയി. വൈറസ് ബാധിച്ച് 803 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 38,938 ആയി. രാജ്യത്ത് 5,86,298 സജീവ രോഗബാധിതരാണ് ഉള്ളത്. 12,30,510 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ 1,47,324 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് 15,842 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിങ്കാളാഴ്ച വരെ സംസ്ഥാനത്ത് 4,50,196 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 5,609 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 109 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ആകെ 2,63,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ആകെ 4,241 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,482 ആയി. വൈറസ് ബാധിച്ച് 4,021 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 1,24,254 പേർക്ക് രോഗം ഭാദമായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6.6 ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. കൊവിഡ് പരിശോധനക്കായി 2,08,64,206 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു.