ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ 48,661 പുതിയ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് 13,85,522 കൊവിഡ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,67,882 സജീവ കേസുകളും 8,85,577 രോഗം ഭേദമായി ആശുപത്രി വിട്ടവരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 705 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 32,063 ആയി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 3,66,368 കൊവിഡ് കേസുകളാണ് ഉള്ളത്. തമിഴ്‌നാട്ടിൽ ഇതുവരെ 2,06,737 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ 1,29,531 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 4,42,263 സാമ്പളുകളാണ് ശനിയാഴ്ച കൊവിഡ് പരിശോധനക്കായി ശേഖരിച്ചത്. രാജ്യത്ത് ഇതുവരെ 1,62,91,331 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.