ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 29,429 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 9,36,181ൽ എത്തി. 582 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്ചു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 24,309 ആയി ഉയർന്നു.
മൊത്തം കേസുകളിൽ 3,19,840 എണ്ണം സജീവമാണ്. 5,92,032 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം. 2,67,665 കൊവിഡ് കേസുകളും 10,695 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടിൽ 1,47,324 വൈറസ് കേസുകളും 2,099 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണം 1,15,346 ആണ്. 3,446 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നൽകിയ വിവരമനുസരിച്ച് ജൂലൈ 14 വരെ 1,24,12,664 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 3,20,161 സാമ്പിളുകൾ പരിശോധിച്ചു.