ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി 78,512 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 971 മരണങ്ങളാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 64,469 ആയി ഉയർന്നു.
ഇതുവരെ റിപ്പോർട്ട് ചെയ2ത 36,21,246 കേസുകളിൽ 7,81,975 സജീവ കേസുകളാണുള്ളത്. 27,74,802 പേർ രോഗമുക്തി നേടി. 1,93,889 സജീവ കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ആന്ധ്രയിൽ 99,129 സജീവ കേസുകളും കർണാടകയിൽ 88,110 സജീവ കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്‍റെ കണക്ക് പ്രകാരം ഓഗസ്റ്റ് 30ന് 8,46,278 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇതുവരെ രാജ്യത്ത് ആകെ 4.23 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷം രോഗികൾ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.